മരുന്ന് 2020ല്‍ എക്സ്‌പയറായി ; നിപ്പ രോഗബാധിതരുടെ ചികിത്സയ്ക്കുള്ള മരുന്ന് സംസ്ഥാനത്ത് സ്റ്റോക്കില്ല : ആരോഗ്യ മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിപ്പ രോഗബാധിതരുടെ ചികിത്സയ്ക്കുള്ള മരുന്ന് സംസ്ഥാനത്ത് സ്റ്റോക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നിപ്പ ബാധിച്ച്‌ കോഴിക്കോട് ചാത്തംഗലത്ത് 12കാരന്‍ മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.

ഇതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നിപ്പയ്ക്ക് സംസ്ഥാനത്ത് മരുന്ന് സ്റ്റോക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്. 2021ല്‍ നിപ്പ പടര്‍ന്ന സാഹചര്യത്തില്‍ വാങ്ങിയ മരുന്ന് 2020ല്‍ എക്സ്‌പയറായി. ഇനി മരുന്ന് ആസ്ട്രേലിയയില്‍ നിന്ന് എത്തിക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

2020 ല്‍ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നടത്തിയ മോക്ക് ഡ്രില്ലിലും മരുന്നിന്റെ സ്റ്റോക്ക് തീര്‍ന്ന കാര്യം കണ്ടെത്തിയിരുന്നില്ല. നിപ്പ ബാധിച്ച മരിച്ച കുട്ടിയുടെ സമ്ബര്‍ക്കപ്പട്ടികയില്‍ 251 പേര്‍ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. രോഗലക്ഷണമുള്ള 11 പേരില്‍ എട്ടുപേരുടെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും 3 പേരുടേത് ഇന്ന് അയയ്ക്കുമെന്നും മന്ത്രി അറിയിച്ചു.

മറ്റ് ജില്ലകളില്‍ കൂടി നിപ വൈറസ് പ്രതിരോധം ശക്തമാക്കാന്‍ സ്റ്റേറ്റ് നിപ കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തുന്നതാണ്. മറ്റ് ജില്ലകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളും പരിശീലനങ്ങളും നല്‍കാനും തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...