കോഴിക്കോട് : എട്ടുപേര്‍ക്കുകൂടി നിപ്പ ലക്ഷണങ്ങള്‍. സമ്പര്‍ക്കപ്പട്ടികയില്‍ 251 കൂടുതല്‍ പേരെന്ന് കണ്ടെത്തല്‍. ഹൈറിസ്‌ക് വിഭാഗത്തില്‍ 32പേര്‍. പ്രതിരോധപ്രവര്‍ത്തനം വിലയിരുത്താന്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉന്നതതലയോഗം ഗസ്റ്റ് ഹൗസില്‍ ചേരുകയാണ്. നിപ്പയുടെ ഉറവിടം കണ്ടെത്താനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധന തുടങ്ങി. നിപ്പ ബാധിച്ച് മരിച്ച 12 വയസുകാരന്‍ മുഹമ്മദ് ഹാഷിമിന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് പരിശോധന. ഹാഷിമിന്റെ വീട്ടിലെ ആടിന്റെ സ്രവം എടുത്തു. ആടിന് രണ്ട് മാസം മുന്‍പ് അസുഖം വന്നിരുന്നു. വനംവകുപ്പിന്റെ സഹായത്തോടെ വവ്വാലുകളുടേയും കാട്ടുപന്നികളുടേയും സ്രവം എടുക്കും. ഇവ ഭോപ്പാലിലെ ലാബിലെത്തിച്ച് പരിശോധിക്കും.
കോഴിക്കോട് എട്ടുപേര്‍ക്കുകൂടി നിപ്പ ലക്ഷണങ്ങള്‍ ; മൃഗങ്ങളുടെ സ്രവം ശേഖരിച്ചു തുടങ്ങി
RECENT NEWS
Advertisment