Friday, May 17, 2024 4:53 pm

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനെ മികവിന്‍റെ കേന്ദ്രമായി പ്രഖ്യാപിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഭിന്നശേഷി ചികിത്സാ പുനരധിവാസ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഇരിങ്ങാലക്കുട – കല്ലേറ്റുംകരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനെ (എന്‍ഐപിഎംആര്‍) ഫെബ്രുവരി 6-ന് മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കും. എന്‍ഐപിഎംആര്‍ ആസ്ഥാനത്ത് രാവിലെ 10.30-ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രഖ്യാപനം നടത്തും. ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

പുനരധിവാസ ചികിത്സ മേഖലയില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയും വൈദഗ്ധ്യവുമുള്ള സ്ഥാപനമാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള എന്‍ഐപിഎംആര്‍. അത്യാധുനിക സൗകര്യങ്ങളുള്ള സ്പൈനല്‍ ഇന്‍ജുറി റീഹാബിലിറ്റേഷന്‍ യൂണിറ്റ്, അക്വാട്ടിക് റീഹാബിലിറ്റേഷന്‍ സെന്റര്‍, ആര്‍ട്ട് എബിലിറ്റി സെന്റര്‍, ഇയര്‍മോള്‍ഡ് ലാബ്, കോള്‍ ആന്‍ഡ് കണക്ട്- ഇന്‍ഫര്‍മേഷന്‍ ഗേറ്റ് വേ ഫോര്‍ ഡിഫറന്റ്ലി ഏബിള്‍ഡ്, പ്രോസ്തെറ്റിക്സ് ആന്‍ഡ് ഓര്‍ത്തോടിക്സ് യൂണിറ്റ്, സെന്‍സറി പാര്‍ക്ക്, സെന്‍സറി ഗാര്‍ഡന്‍, വെര്‍ച്ച്വല്‍ റീഹാബിലിറ്റേഷന്‍ യൂണിറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളും പുതിയ തെറാപ്പി സംവിധാനങ്ങളും ഏര്‍പ്പെടുത്തികൊണ്ടാണ് ഭിന്നശേഷി പുനരധിവാസ മേഖലയിലെ മികവിന്റെ കേന്ദ്രമായി സ്ഥാപനം വളര്‍ന്നത്.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയതായി പണികഴിപ്പിച്ച അക്വാട്ടിക് റീഹാബിലിറ്റേഷന്‍ സെന്റര്‍, സെന്റര്‍ ഫോര്‍ മൊബിലിറ്റി ആന്‍ഡ് അസിസ്റ്റിവ് ടെക്നോളജി (സി-മാറ്റ്) എന്നിവയുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജയും സ്പൈനല്‍ ഇന്‍ജ്യുറി റീഹാബിലിറ്റേഷന്‍ യൂണിറ്റിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും നിര്‍വഹിക്കും. ആര്‍ട്ട് എബിലിറ്റി സെന്ററിന്റെ ഉദ്ഘാടനം ടി.എന്‍. പ്രതാപന്‍ എംപിയും അക്കാദമിക് പ്രോഗ്രാമുകളുടെ ഉദ്ഘാടനവും ഒക്യുപേഷണല്‍ തെറാപ്പി കോളേജിന്റെ തറക്കല്ലിടലും ഇരിങ്ങാലക്കുട എംഎല്‍എ പ്രൊഫ. കെ. അരുണനും വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്ററും ഇയര്‍മോള്‍ഡ് ലാബിന്റെ ഉദ്ഘാടനം സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ മിസ്. ഷീബ ജോര്‍ജ് ഐഎഎസ് -ഉം ഹെല്‍ത്ത് ഇന്‍ഫോനെറ്റ്- സെന്റ് സ്റ്റീഫന്‍ കോളേജ്, ഉഴവൂര്‍, ഐസിയുഡിഎസ്- മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ ആരംഭിക്കുന്ന കോള്‍ ആന്‍ഡ് കണക്ട്- ഇന്‍ഫര്‍മേഷന്‍ ഗേറ്റ് വേ ഫോര്‍ ഡിഫറന്റ്ലി ഏബിള്‍ഡിന്റെ ഉദ്ഘാടനം തൃശൂര്‍ ജില്ലാ കളക്ടര്‍  എ. ഷാനവാസ് ഐഎഎസ്-ഉം നിര്‍വഹിക്കും.

പരിപാടിയോടനുബന്ധിച്ച് ഒക്യുപേഷണല്‍ തെറാപ്പി കോഴ്സിന് ക്ലിനിക്കല്‍ പരിശീലനം നല്‍കുന്നത് സംബന്ധിച്ച ധാരണപത്രം ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റല്‍ പ്രസിഡന്റ് എം.പി. ജാക്സണ്‍ കൈമാറും. ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നിര്‍വഹിക്കും. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ തുടങ്ങിയ  ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിക്കും.

എന്‍.കെ. മാത്യു ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിയിരുന്ന ത്രേസ്യാമ്മ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്തതിന് ശേഷം വന്‍ വികസനമാണ് സ്ഥാപനത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് എന്‍ഐപിഎംആര്‍ എക്സിക്യുട്ടിവ് ഡയറക്ടര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍ പറഞ്ഞു. എന്‍ഐപിഎംആര്‍ ജോയിന്റ് ഡയറക്ടര്‍ സി. ചന്ദ്രബാബു, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ റീജിയണല്‍ ഡയറക്ടര്‍ രാഹുല്‍ യു.ആര്‍, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുതലപ്പൊഴിയിൽ അപകടം തുടർക്കഥ : ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ പ്രത്യേക സിറ്റിംഗ്

0
തിരുവനന്തപുരം : തീരദേശ മേഖലയായ മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നത് ആശങ്ക വർദ്ധിപ്പിക്കുന്ന...

വനിതാ കമ്മിഷന്‍ സിറ്റിംഗ് : 16 പരാതികള്‍ തീര്‍പ്പാക്കി

0
പത്തനംതിട്ട : വനിതാ കമ്മിഷന്‍ പത്തനംതിട്ട ജില്ലാതല സിറ്റിങ്ങില്‍ 16 പരാതികള്‍...

മുംബൈയിൽ പരസ്യബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവം ; കമ്പനി ഉടമ അറസ്റ്റിൽ

0
മുംബൈ: മുംബൈയിലെ ഘാട്‌കോപ്പറിൽ പരസ്യ ബോർഡ് തകർന്ന് 16 പേർ മരിച്ച...

70 ലക്ഷം ആർക്ക്? നിർമൽ NR 380 ലോട്ടറി ഫലം പുറത്ത്

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 380 ലോട്ടറി നറുക്കെടുപ്പ്...