ശബരിമല വിഷയത്തിൽ ബി.ജെ.പിക്കും സി.പി.എമ്മിനും ഒരേ സ്വരം : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല വിഷയത്തിൽ ബി.ജെ.പിക്കും സി.പി.എമ്മിനും ഒരേ സ്വരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തിൽ ബി.ജെ.പിയും സി.പി.എമ്മും ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. പരസ്പര ധാരണയുടെ ഫലമായിട്ടുള്ള നിശബ്ദതയാണിത്. ശബരിമല വിഷയത്തിൽ പുനഃപരിശോധ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇത് വേഗത്തിൽ തീർപ്പാക്കാൻ സംസ്ഥാന സർക്കാർ ഇടപെടുമോയെന്ന് ചെന്നിത്തല ചോദിച്ചു.

ഇപ്പോൾ പാർലമെന്‍റ്  സമ്മേളനം നടക്കുകയാണ്. ശബരിമലയെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമ നിർമാണം നടത്തുമോ. അതിനായി സംസ്ഥാന ബി.ജെ.പി നേതൃത്വം സർക്കാറിൽ സമർദ്ദം ചെലുത്തുമോയെന്നും െചന്നിത്തല ചോദിച്ചു. ശബരിമലയെ കലാപഭൂമിയാക്കി മാറ്റി ബി.ജെ.പി വളരാൻ അവസരമുണ്ടാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

നേരത്തെ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും ശബരിമല വിഷയത്തിൽ അഭിപ്രായം പറഞ്ഞിരുന്നു. വിശ്വാസികൾക്ക് വേദനയുണ്ടാക്കുന്ന സംഭവമാണ് ശബരിമലയിലുണ്ടായതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരാമർശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...