നിരണം എസ്.ബി.ഐ – പുത്തൻവിട്ടിൽ പടി റോഡ് തകർന്നു ; പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നിരണം ലിങ്ക്ഹൈവേയും സംസ്ഥാന പാതയും തമ്മിൽ ബന്ധിപ്പിക്കുന്ന നിരണം എസ്.ബി.ഐ – പുത്തൻവിട്ടിൽ പടി റോഡ് തകർന്നു. മഴക്കാലമായത്തോടെ ഇതുവഴിയുള്ള യാത്ര ഏറെ ദുരിതമായിരിക്കുകയാണ്. ദിവസവും ഇവിടെ അപകടങ്ങൾ പതിവാണ്. നിരണം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിന്റെയും മർത്തോമ്മൻ വിദ്യാപീഠം പബ്ലിക്ക് സ്കൂളിന്റെയും മുന്നിലൂടെ പോകുന്ന റോഡിൽ വെള്ളക്കെട്ടായതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ചെളിവെള്ളത്തിൽ കൂടി വേണം യാത്ര ചെയ്യാൻ. ഇവിടുത്തെ അങ്കണവാടി, മരുതൂർക്കാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്ക് എത്തുന്നവർക്കും ചെളിവെള്ളത്തിലൂടെ പോകാതെ മറ്റു മാർഗമില്ല.

നിരണത്ത് നിന്ന് കടപ്രയിലേക്കും പരുമലയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡിനെ യാത്രക്കാർ ഏറെ ആശ്രയിക്കുന്നു. റോഡിന് ആവശ്യമായ വീതിയുണ്ടെങ്കിലും ഇരുവശങ്ങളും പലയിടത്തും കാടുകയറി കിടക്കുകയാണ്. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ ഇഴജന്തുശല്യവും യാത്രക്കാർക്ക് ഭീഷണിയായിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള റോഡാണിത്. ഇതിന്റെ 600 മീറ്റർ ഭാഗം മുമ്പ് 20 ലക്ഷം രൂപ മുടക്കി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ കുഴിയും അപകടം ഉണ്ടാകുന്നതുമായ ഭാഗം ഒഴിവാക്കിയാണ് അന്ന് നിർമ്മാണ പ്രവർത്തനം നടത്തിയതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിപിഎമ്മിനെതിരെ വിമർശനം തുടർന്ന് ജി. സുധാകരൻ

0
ആലപ്പുഴ: സിപിഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് എംഎൽഎ ജി. സുധാകരൻ. സിപിഎം നേതാക്കൾ...

വിയറ്റ്‌നാം ബോട്ട് അപകടം : മലയാളി ദമ്പതികളുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും

0
മുംബൈ : വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന്...

സെൻസസ് പ്രവർത്തനങ്ങളിൽ അമിത ജോലിഭാരം ; പരാതിയുമായി അധ്യാപക സംഘടനകൾ

0
തിരുവനന്തപുരം: സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായി അമിത ജോലിഭാരമെന്ന പരാതിയുമായി അധ്യാപക സംഘടനകൾ....

പ്ലസ് വൺ പ്രവേശനം ; സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് ഇന്നുമുതൽ അപേക്ഷിക്കാം

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റിലേക്ക് പരിഗണിക്കുന്നതിനായി ഇന്നുമുതൽ...