ചുങ്കപ്പാറ – കടമ്പാട്ട് പടി പ്രദേശത്ത് വൈദ്യുതി മുടക്കം പതിവ് ; പരാതി പറഞ്ഞ് മടുത്ത് ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ചുങ്കപ്പാറ – കടമ്പാട്ട് പടി പ്രദേശത്ത് വൈദ്യുതി മുടക്കം പതിവ്. മഴവെള്ളം കമ്പിയിൽ വീണാൽ വൈദ്യുതി മുടങ്ങും. വർഷങ്ങളായി ഇത് പതിവായിട്ടും പരിഹരിക്കാൻ നടപടിയില്ല. ചുങ്കപ്പാറ ബസ് സ്റ്റാൻഡ് കടമ്പാട്ട് പടി റോഡിലെ പതിനഞ്ച് കുടുംബങ്ങളാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് റബർ തോട്ടങ്ങൾക്ക് ഇടയിലൂടെ വലിച്ച വൈദ്യുതി ലൈനാണ് ഇപ്പോഴും ഇതുവഴിയുള്ളത്. വെള്ളം കമ്പിയിൽ വീണാൽ പ്രദേശം ഇരുട്ടിലാകുന്ന അവസ്ഥയാണ്. മരച്ചില്ലകൾ കമ്പികളിൽ ഉരസുന്നതിനാൽ വോൾട്ടേജും ഉണ്ടാകാറില്ല. ഇതിന് പരിഹാരം കാണുന്നതിന് റബർ തോട്ടത്തിലൂടെയുള്ള വൈദ്യുതിലൈൻ മാറ്റിസ്ഥാപിക്കാൻ നടപടിക്കായി കയറിയിറങ്ങാത്ത സ്ഥലങ്ങളുമില്ല. ഒടുവിൽ തീരുമാനമായിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. മുഖ്യമന്ത്രി പങ്കെടുത്ത നവകേരള സദസിലും കരുതലും കൈത്താങ്ങും അദാലത്തിലും പരാതി നൽകിയതിനെ തുടർന്ന് ആവശ്യമായ നടപടി സ്വീകരിച്ച് പരിഹാരം കണണമെന്ന് ബന്ധപ്പെട്ട അധികൃതരോട് മന്ത്രിമാർ നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ ; പ്രാരംഭ നടപടികൾക്കായി 20 കോടി രൂപ

0
തിരുവനന്തപുരം : കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ പൊതുഗതാഗത മേഖലയിൽ പുതിയ അധ്യായത്തിന്...

ബജറ്റ് വിസ്മയം : വയോജന വകുപ്പിന്റെ പ്രവർത്തനങ്ങള്‍ക്കായി 10 കോടി : കേരള ഹെല്‍ത്ത്...

0
തിരുവനന്തപുരം : വയോജനങ്ങളുടെ ക്ഷേമത്തിനും ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനും വി.ഡി...

ക്യാമ്പസുകളിൽ റാ​ഗിങ് തടയാൻ പുതിയ പദ്ധതി ; ബജറ്റിൽ സിദ്ധാർത്ഥിന്റെ പേരിൽ പദ്ധതി പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് റാഗിങ് പൂർണ്ണമായും നിർമാർജനം ചെയ്യാനുള്ള സുപ്രധാന പദ്ധതി...

റബർ കർഷകർക്ക് ഇത് സന്തോഷ വാർത്ത , താങ്ങുവില വർദ്ധനവ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്

0
തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ റബ്ബർ കർഷകർക്ക് ആശ്വാസം...