ദില്ലി: ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് നിര്‍ഭയ കേസിലെ കുറ്റവാളി മുകേഷ് സിംഗ് നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ ബെഞ്ച് ഉച്ചക്ക് 12.30 നാണ് കേസ് പരിഗണിക്കുക. ഫെബ്രുവരി 1 നാണ് നാല് പ്രതികളെയും തൂക്കിലേറ്റാനുള്ള മരണവാറണ്ട് ദില്ലി കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ദയാഹര്‍ജിയിൽ വിശദമായ പരിശോധന ഇല്ലാതെയാണ് രാഷ്ട്രപതി തീരുമാനം എടുത്തതെന്നാണ് സുപ്രീംകോടതിയിലെ ഹര്‍ജിയിൽ മുകേഷ് സിംഗ് ചൂണ്ടിക്കാട്ടുന്നത്. വധശിക്ഷ പുനഃപരിശോധിക്കണമെന്ന മുകേഷ് സിംഗിന്റെ ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.
നിര്‍ഭയാക്കേസ് : ദയാഹര്‍ജി തള്ളിയതിനെതിരെ മുകേഷ് സിംഗിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍
RECENT NEWS
Advertisment