ന്യൂ ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് നടപ്പിലാക്കുന്നതിന് സ്റ്റേ. പ്രതിയായ മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേസില്‍ പ്രതികളുടെ വധശിക്ഷ പുറപ്പെടുവിച്ച ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ഇപ്പോള്‍ പ്രതികളുടെ വധശിക്ഷ 22ന് നടപ്പാക്കുന്നതിന് സ്റ്റേ വിധിച്ചിരിക്കുന്നത്.
സ്റ്റേ വിധിച്ച സാഹചര്യത്തില്‍ തിഹാര്‍ ജയില്‍ അധികൃതര്‍ നിര്‍ഭയ കേസിലെ നാല് പ്രതികളെയും ഈ മാസം 22ന് തൂക്കിലേറ്റില്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അറിയിച്ചു. പ്രതികളെ തൂക്കിലേറ്റുന്നതിന് പുതിയ തീയതി കണ്ടെത്തണമെന്നും തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു.