Monday, April 29, 2024 10:32 pm

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പേരുകളില്‍ തന്നെ അറിയപ്പെടുമെന്ന് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പേരുകളില്‍ തന്നെ അറിയപ്പെടുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍. ചില പദ്ധതികള്‍ക്ക് കേന്ദ്രം 50 മുതല്‍ 55 ശതമാനം വരെ മാത്രമേ ഫണ്ട് നല്‍കുന്നുള്ളൂവെന്നും, 45 ശതമാനത്തോളം ഫണ്ട് സംസ്ഥാനങ്ങളാണ് നല്‍കുന്നതെന്നുമുള്ള തെലങ്കാന മന്ത്രി ഹരീഷ് റാവുവിന്റെ വിമര്‍ശനത്തിന്റ്റെ പശ്ചാത്തലത്തിലായിരുന്നു നിര്‍മ്മല സീതാരാമന്റെ പ്രതികരണം.

സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി അരി നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പേരുകളില്‍ തന്നെ അറിയപ്പെടും. ധനകാര്യ കമ്മീഷന്‍ മുന്നോട്ട് വെക്കുന്ന ഫോര്‍മുല പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ഫണ്ടുകള്‍ നല്‍കുന്നതെന്നും ധനകാര്യ മന്ത്രി പറഞ്ഞു.

ഓരോ കേന്ദ്ര പദ്ധതിക്കും കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നുണ്ട്. സെസായി പിരിക്കുന്ന ഫണ്ടുകളും സംസ്ഥാനങ്ങള്‍ക്കാണ് നല്‍കുന്നത്. ഏത് പേരിലാണോ സെസ് പിരിക്കുന്നത്, അതേ ആവശ്യത്തിന് തന്നെ ആ പണം ഉപയോഗിക്കപ്പെടും. ഒരു സംസ്ഥാനങ്ങള്‍ക്കും അര്‍ഹതപ്പെട്ട വിഹിതത്തില്‍ നിന്നും കൂടുതലോ കുറവോ നല്‍കി എന്ന് പറയാനാകില്ലെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല ; മാറ്റി നിർത്തുമെന്ന് സിഎംഡി

0
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കത്തിൽ...

വേനല്‍ ചൂട് ; വയനാട്ടിലും ജാഗ്രതാ നിര്‍ദ്ദേശം

0
വയനാട് : സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിക്കുകയും സൂര്യാഘാതമേറ്റ് മരണം റിപ്പോര്‍ട്ട്...

പാലക്കാട് മാത്രമല്ല, തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം ; അതീവ ജാഗ്രത വേണം, നിര്‍ദേശങ്ങള്‍

0
തൃശൂര്‍: പാലക്കാട് ജില്ലക്ക് പുറമെ തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചതായി...

എല്ലാ വർഷവും പാഠപുസ്തകങ്ങൾ അവലോകനം ചെയ്യാൻ എൻ.സി.ഇ.ആർ.ടിയോട് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം

0
ന്യൂഡൽഹി: എല്ലാ അധ്യയന വർഷത്തിന്റെയും തുടക്കത്തിൽ പുതിയ പാഠപുസ്തകങ്ങൾ അച്ചടിക്കുന്നതിന് മുമ്പ്...