പട്ടിക ജാതി കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയുമായി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പട്ടികജാതി കുടുംബങ്ങളുടെ വീടുനന്നാക്കാനുള്ള സേഫ് (സെക്യുര്‍ അക്കൊമൊഡേഷന്‍ ആന്‍ഡ് ഫെസിലിറ്റി എന്‍ഹാന്‍സ്മെന്റ്) പദ്ധതി ഈ വര്‍ഷംതന്നെ തുടങ്ങും. പട്ടികജാതി വികസനവകുപ്പ് ഇതിനായി മാര്‍ഗരേഖയും തയ്യാറാക്കിക്കഴിഞ്ഞു. പുതിയ ഭവനപൂര്‍ത്തീകരണ പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് പട്ടികജാതി വികസനമന്ത്രി കെ.രാധാകൃഷ്ണന്‍ കഴിഞ്ഞയാഴ്ച നിയമസഭയില്‍ അറിയിച്ചിരുന്നു.

പട്ടികജാതിക്കാരുടേതടക്കമുള്ള വിവിധ ഭവനപദ്ധതികള്‍ ലൈഫില്‍ ലയിപ്പിച്ചു. ലൈഫിന്റെ നടപടികള്‍ വേണ്ടരീതിയില്‍ നടക്കാത്തത് വിവിധ ദുര്‍ബല വിഭാഗങ്ങള്‍ക്ക് വീടു ലഭ്യമാക്കുന്നതില്‍ കാലതാമസമുണ്ടാക്കുന്നെന്നും വിമര്‍ശനാം ഉയരുന്നുണ്ട്. സര്‍ക്കാരിന്റെ  സഹായ ധനം ഉപയോഗിച്ചുള്ള വീടുകള്‍ പലപ്പോഴും അവസാനഗഡു കിട്ടാനുള്ള തട്ടിക്കൂട്ട് പൂര്‍ത്തിയാക്കല്‍ മാത്രമായി ഒതുങ്ങുന്നുവെന്ന് പട്ടികജാതിവകുപ്പ്.

ഭൂരിഭാഗം വീടുകളും ഇനിയും പണി തീരാതെ തേയ്ക്കാത്ത, തറയിടാത്ത, വാതിലുകളും ജനലുകളുമൊക്കെ പ്ലാസ്റ്റിക് കൊണ്ടു മറച്ച, നിലത്തു ഭക്ഷണം വെക്കുന്ന, വൃത്തിയുള്ള ശൗചാലയങ്ങളില്ലാത്ത വീടുകള്‍ ഇപ്പോഴും  അവശേഷിക്കുന്നു. ഇത് പൂര്‍ണമായും യാഥാര്‍ഥ്യമാക്കുക എന്നതാണ്  സേഫിന്റെ ഇപ്പോഴത്തെ ലക്ഷ്യം. പദ്ധതിയില്‍ ഒരു കുടുംബത്തിന് രണ്ടരലക്ഷംരൂപ ലഭ്യമാക്കും. 20 വര്‍ഷംവരെ പഴക്കമുള്ളതും അപൂര്‍ണവുമായ വീടുകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഗണിക്കുന്നതാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...