ഇന്‍ഡ്യാന: സഹപാഠികളുടെ നിരന്തര പരിഹാസത്തെയും മര്‍ദനത്തെയും തുടര്‍ന്ന് പത്തുവയസുകാരന്‍ ജീവനൊടുക്കി. യു.എസിലെ ഇന്‍ഡ്യാനയില്‍ മേയ് 5നാണ് സംഭവം. ഗ്രീൻഫീൽഡ് ഇൻ്റർമീഡിയറ്റ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ സമ്മി ട്യൂഷാണ് മരിച്ചത്. കണ്ണട വയ്ക്കുന്നതിന്‍റെയും പല്ലുകളുടെയും പേരില്‍ കുട്ടിയെ നിരന്തരം സഹപാഠികള്‍ കളിയാക്കിയിരുന്നതായി മാതാപിതാക്കളായ സാമും നിക്കോളയും പറഞ്ഞു. കുട്ടികള്‍ കളിയാക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം 20ലധികം തവണ സ്കൂള്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ”ആദ്യം കണ്ണടയുടെ പേരിലായിരുന്നു സമ്മിയെ കളിയാക്കിയിരുന്നത്. പിന്നീട് പല്ലുകളെച്ചൊല്ലിയായി. വളരെക്കാലം ഇതു തുടര്‍ന്നു” സാം പറഞ്ഞു. സ്കൂള്‍ ബസില്‍ കുട്ടികള്‍ സമ്മിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും കണ്ണടയുടെ ഗ്ലാസ് തകര്‍ത്തുവെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. സ്നാപ്‍ചാറ്റിലൂടെയും ഓണ്‍ലൈനിലൂടെയും സഹപാഠികളുടെ പരിഹാസം തുടര്‍ന്നുകൊണ്ടിരുന്നു. സ്കൂളിലെത്തിയാല്‍ തല്ലുമെന്ന ഭീഷണി സന്ദേശങ്ങളും സമ്മിക്ക് ഫോണിലൂടെ ലഭിക്കാറുണ്ടായിരുന്നുവെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























