Friday, July 4, 2025 7:29 am

കേന്ദ്ര ബജറ്റിൽ പാപനികുതി ഏർപ്പെടുത്താൻ ഒരുങ്ങി നിർമ്മല സീതാരാമൻ

For full experience, Download our mobile application:
Get it on Google Play

ദില്ലി : വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ പാപനികുതി ഏർപ്പെടുത്താൻ ഒരുങ്ങി നിർമ്മല സീതാരാമൻ. ശീതള പാനീയങ്ങൾ സിഗരറ്റ് പുകയില ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്ക്ക് ജിഎസ്ടി നികുതി 28 ശതമാനത്തിൽ നിന്ന് 35% ആയി ഉയർത്താൻ ആണ് ആലോചിക്കുന്നത്. അടുത്തിടെ കഴിഞ്ഞ ജി എസ് ടി മീറ്റിങ്ങിൽ കേന്ദ്ര ധന മന്ത്രി ഇതേപ്പറ്റി യാതൊന്നും വെളിപ്പെടുത്തിയിരുന്നില്ല. മന്ത്രിതല യോഗത്തിൽ ജി എസ് ടി നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സിഗരറ്റ് അടക്കമുള്ള ഉത്പന്നങ്ങൾക്ക് പാപനികുതി ഏർപ്പെടുത്തുന്നത് ചർച്ചയായിരുന്നു. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പൊതുജനാരോഗ്യത്തിന് ദോഷകരമാകുന്ന ഉത്പന്നങ്ങൾക്ക് മുകളിലാണ് സർക്കാർ പൊതുവേ പാപനികുതി ഏർപ്പെടുത്താറുള്ളത്. ഒരേസമയം വരുമാനം വർദ്ധിപ്പിക്കാനും ഉപഭോഗം കുറയ്ക്കാനും ലക്ഷ്യമുള്ളതാണ് ഈ നീക്കം. 2023- 24 ബജറ്റിൽ സിഗരറ്റിന്റെ വിലയിൽ ചെറിയ തോതിൽ പലിശ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ബജറ്റിൽ വർദ്ധനവ് ഉണ്ടായില്ല. അതിനാൽ തന്നെ ഇത്തവണ വില വർദ്ധിപ്പിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നാഷണൽ ഹെറാൾഡ് കേസിൽ വാദം ഇന്നും തുടരും

0
ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ വാദം ഇന്നും തുടരും. സോണിയ...

ഡാര്‍ക്ക് വെബ് വഴി ഒരു വര്‍ഷത്തിനിടെ ലഹരിയെത്തിച്ചത് പതിനായിരത്തിലധികം പേര്‍ക്ക്

0
കൊച്ചി: ഡാര്‍ക്ക് വെബ് വഴിയുളള ലഹരി കച്ചവടത്തിന് അറസ്റ്റിലായ മൂവാറ്റുപ്പുഴ എഡിസന്‍...

വയനാട് സ്വദേശി ഹേമചന്ദ്രൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

0
വയനാട് : വയനാട് സ്വദേശി ഹേമചന്ദ്രൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ....

മെത്താംഫിറ്റമിനുമായി നാല് യുവാക്കള്‍ പിടിയില്‍

0
തിരുവനന്തപുരം : തലസ്ഥാനത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ മെത്താംഫിറ്റമിനുമായി നാല് യുവാക്കള്‍...