വ്യക്തി വിവരങ്ങള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്രം ; ഡേറ്റ പ്രൈവസി ബില്‍ ഉടന്‍ തന്നെ പുറത്തിറക്കും – കേന്ദ്ര ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വ്യക്തി വിവരങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ ബില്ല് വൈകാതെ തന്നെ തയ്യാറാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. യുഎസ് – ഇന്ത്യ ബിസിനസ് കൗണ്‍സില്‍ (യുഎസ്‌ഐബിസി) സംഘടിപ്പിച്ച ഇന്ത്യാ ഐഡിയാസ് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഡേറ്റ സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര വിവര സാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുയാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. വിവര സംരക്ഷണം സംബന്ധിച്ചുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിച്ചാകും ബില്‍ അവതരിപ്പിക്കുകയെന്നും മന്ത്രി ഉറപ്പ് നല്‍കി. 2019-ലെ വ്യക്തിഗത വിവര സംരക്ഷണ ബില്‍ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. സംയുക്ത പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തതിനാലാണ് ബില്‍ ഉപേക്ഷിച്ചതെന്ന് അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ വ്യക്തി വിവരങ്ങള്‍ ചോരുന്നത് തടയാനായി ‘ഡേറ്റ അനോനിമൈസേഷന്‍’ രീതി ഉപയോഗിക്കുന്നത് സംബന്ധിച്ച്‌ കരട് മാര്‍ഗരേഖ ഐടി മന്ത്രാലയം പുറത്തിറക്കിയിരുന്നു. രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്നും തൊഴിലവസരങ്ങളിലും സാമ്പത്തിക വളര്‍ച്ചയിലുമാണ് ഇന്ത്യ കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്നും ധനമന്ത്രി യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സിലില്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...