ഡല്‍ഹി : അറബിക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് ഗുജറാത്തിനേയും മഹാരാഷ്ട്രയേയും ഇന്ന് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ശക്തമായ കാറ്റായി തുടങ്ങുന്ന നിസര്‍ഗ പിന്നീട് അതിശക്ത ചുഴലിക്കാറ്റായി രൂപം മാറുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ഗുജറാത്തിനെയും മഹാരാഷ്ട്രയെയും ബാധിക്കുന്ന തരത്തിലാണ് കാറ്റിന്റെ ദിശയെന്നും നാളെ ഉച്ചയോടെ തീരത്തെത്തുമെന്നുമാണ് സൂചന. നിലവില്‍ മുംബൈയില്‍ നിന്നും 670 കി.മീ ദൂരത്തിലും ഗോവയില്‍ നിന്നും 360 കി.മീ ദൂരത്തിലുമാണ് രൂപം കൊണ്ടിരിക്കുന്നത്. മുന്‍കരുതലുകളെടുക്കാനുള്ള സൂചന എല്ലാ മത്സ്യബന്ധന മേഖലകള്‍ക്കും നല്‍കിയതായും മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ചുഴലിക്കാറ്റിന്റെ പ്രഭാവം ശക്തമാകാനിടയുള്ള മേഖലകളിലേക്ക് ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇരു സംസ്ഥാനത്തെ ആഭ്യന്തരവകുപ്പും അതാത് പ്രദേശത്തെ സുരക്ഷാ സംവിധാനം അവലോകനം ചെയ്തു കഴിഞ്ഞു. മഹാരാഷ്ട്രയിലെ രണ്ടു തീരദേശ ജില്ലകളില്‍ എല്ലാ സുരക്ഷാ സംവിധാനവും ഒരുക്കിയതായി ആഭ്യന്തരവകുപ്പ് അറിയിച്ചു. സുരക്ഷാ അവലോകനം ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ വിലയിരുത്തി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സജ്ജീകരണങ്ങള്‍ക്കൊപ്പം വൈദ്യ സഹായത്തിനുള്ള ഏര്‍പ്പാടുകളും പൂര്‍ത്തിയായതായി ഉദ്ധവ് താക്കറെ അറിയിച്ചു. ഇതോടൊപ്പം സംസ്ഥാനത്തെ തീരപ്രദേശങ്ങളെ വൈദ്യുതി ബന്ധം വിഛേദിക്കാതിരിക്കാനും കൊറോണ പ്രതിരോധപ്രവര്‍ത്തനത്തില്‍ തടസ്സം വരാതിരിക്കാനും ആശുപത്രി സംവിധാനങ്ങളും പരിശോധിച്ചതായും ഉദ്ധവ് താക്കറെ അമിത്ഷായെ അറിയിച്ചു.