ഉത്ര കൊലപാതകം : സൂരജിന്‍റെ അമ്മയെയും സഹോദരിയെയും കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അഞ്ചല്‍ ഉത്ര വധക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. സൂരജിന്റെ അമ്മയെയും സഹോദരിയെയും കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. പുനലൂര്‍ പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സൂരജിന്റെ വീട്ടുവളപ്പില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണം ഉത്രയുടേത് തന്നെയാണോ എന്നുള്ള പരിശോധനയും തുടരുകയാണ്. ഉത്രയുടെയും സൂരജിന്റെയും വിവാഹ ആല്‍ബത്തിലെ ഫോട്ടോകളിലെ ആഭരണങ്ങളും കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ ആഭരണങ്ങളും ഒന്നാണോയെന്നാണ് ഒത്തുനോക്കുന്നത്. ഉത്രയുടെ അമ്മയും സഹോദരനുമാണ് വിവാഹ ആല്‍ബവുമായി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്.

കേസില്‍ കഴിഞ്ഞ ദിവസം സൂരജിന്റെ പിതാവ് അറസ്റ്റിലായിരുന്നു. ഇയാളെയും സൂരജിനെയും ഒരുമിച്ച്‌ ഇരുത്തി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഉത്രയുടെ ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. സൂരജിന്റെ പിതാവിന്റെ അറസ്റ്റിന് പിന്നാലെയാണ് സഹോദരിയും അമ്മയും അറസ്റ്റിലാവുന്നത്. പുനലൂരുള്ള വീട്ടിലെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും എത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തത്.  തെളിവ് നശിപ്പിച്ചതിനും ഗാര്‍ഹിക പീഡനത്തിനുമാണ് സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.

അതേസമയം സൂരജിന്റെ അമ്മയും സഹോദരിയും അറിയാതെ ഒരു കാര്യവും നടക്കില്ലെന്നാണ് ഉത്രയുടെ പിതാവ് വിജയസേനന്‍ പറയുന്നത്. ഉത്രയുടെ കൂടുതല്‍ സ്വര്‍ണം കണ്ടെത്താനുണ്ടെന്ന് ഇയാള്‍ പറഞ്ഞു. സ്വര്‍ണം കുഴിച്ചിട്ടതിലും സൂരജിന്റെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ട്. സൂരജിന്റെ അച്ഛന്റെ ശ്രമം ഭാര്യയെയും മകളെയും രക്ഷിക്കാനാണ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും വിജയസേനന്‍ പറഞ്ഞിരുന്നു. സൂരജിന്റെ അച്ഛന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സൂരജിന്റെ വീട്ടില്‍ നേരത്തെ തന്നെ പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. വനിതാ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു സൂരജിന്റെ അമ്മയും സഹോദരിയും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...