മുംബൈ : നിസര്‍ഗ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബുധനാഴ്ച മുംബൈയില്‍ നിന്ന് പുറപ്പെടുന്നതും എത്തുന്നതുമായി ട്രെയിനുകള്‍ക്ക് സമയമാറ്റം. കേരളത്തിലേക്കുള്ള നേത്രാവതി അടക്കമുള്ള ട്രെയിനുകള്‍ക്കാണ് സമയം മാറ്റമുള്ളത്. റെയില്‍വെ ഇന്ന് രാവിലെയാണ് ഇതു സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. രാവിലെ 11.10 ന് പുറപ്പെടേണ്ട ലോക്മാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് (06345) ട്രെയിന്‍ വൈകിട്ട് ആറ് മണിക്കാകും പുറപ്പെടുക. തിരുവനന്തപുരത്ത് നിന്ന് ലോകമാന്യ തിലകിലേക്കുള്ള ട്രെയിന്‍ (06346) റൂട്ട് മാറ്റുകയും ചെയ്തിട്ടുണ്ട്. ഈ ട്രെയിന്‍ പൂനെ വഴിയാകും പോകുക.
നിസര്‍ഗ ചുഴലിക്കാറ്റ് : ബുധനാഴ്ച മുംബൈയില്‍ നിന്ന് പുറപ്പെടുന്നതും എത്തുന്നതുമായി ട്രെയിനുകള്‍ക്ക് സമയമാറ്റം
RECENT NEWS
Advertisment