വാങ്ങാനാളില്ല ; നിസാന്‍ മൈക്ര, സണ്ണി മോഡല്‍ കാറുകളും ഇന്ത്യ വിട്ടു

For full experience, Download our mobile application:
Get it on Google Play

നിസാന്‍ ഇന്ത്യ തങ്ങളുടെ ഉല്‍പ്പന്നനിര പുനഃക്രമീകരിച്ചു. ഏറ്റവും ഒടുവില്‍ മൈക്ര, സണ്ണി മോഡലുകള്‍ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. നിസാന്‍ ടെറാനോ ഈയിടെ ഇന്ത്യയില്‍ നിര്‍ത്തിയിരുന്നു. ബിഎസ് 6 ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുംവിധം നിസാന്‍ സണ്ണി, മൈക്ര മോഡലുകള്‍ പരിഷ്‌കരിച്ചിരുന്നില്ല. വെബ്‌സൈറ്റില്‍ നിന്ന് നീക്കിയതോടെ ബിഎസ് 6 പാലിച്ച് തിരികെയെത്തില്ലെന്നും രണ്ട് കാറുകളും ഇന്ത്യയില്‍ നിര്‍ത്തി എന്നുമാണ് സൂചിപ്പിക്കുന്നത്. നിലവില്‍ നിസാന്‍ ഇന്ത്യയുടെ വെബ്‌ സൈറ്റില്‍ ജിടിആര്‍, വരാനിരിക്കുന്ന ബിഎസ് 6 കിക്‌സ് എന്നീ രണ്ട് മോഡലുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എക്‌സ് എല്‍ (ഒ) സിവിടി, എക്‌സ് എല്‍(ഒ), എക്‌സ് വി സിവിടി, എക്‌സ് വി എന്നീ നാല് വേരിയന്റുകളിലാണ് നിസാന്‍ മൈക്ര ലഭിച്ചിരുന്നത്. പവര്‍ട്രെയ്ന്‍ ഓപ്ഷനുകളുടെ എണ്ണം രണ്ടായിരുന്നു. 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 75 ബിഎച്ച്പി കരുത്തും 104 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിച്ചു. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 65 ബിഎച്ച്പി കരുത്തും 120 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിച്ചത്. യഥാക്രമം സിവിടി 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്നിവയാണ് എന്‍ജിനുകളുമായി ചേര്‍ത്തുവെച്ചത്.

1.5 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്നിവയായിരുന്നു നിസാന്‍ സണ്ണിയുടെ പവര്‍ട്രെയ്ന്‍ ഓപ്ഷനുകള്‍. പെട്രോള്‍ എന്‍ജിന്‍ 98 ബിഎച്ച്പി കരുത്തും 134 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിച്ചപ്പോള്‍ ഡീസല്‍ മോട്ടോര്‍ 85 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും പുറപ്പെടുവിച്ചു. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേർഡായി നല്‍കി. പെട്രോള്‍ എന്‍ജിന്റെ കൂടെ മാത്രമാണ് സിവിടി ലഭിച്ചത്. എക്‌സ് ഇ, എക്‌സ് എല്‍, എക്‌സ് വി, എക്‌സ് വി സിവിടി എന്നീ അഞ്ച് വേരിയന്റുകളില്‍ നിസാന്‍ സണ്ണി വിപണിയില്‍ ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...