ബിഹാര്‍ : ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെ ചേര്‍ന്ന എന്‍ഡിഎ യോഗം നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു. തുടർന്ന് ഗവർണറെ കണ്ട അദ്ദേഹം സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു.
ഇത് നാലാം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. സുശീല്‍ കുമാര്‍ മോഡിക്ക് പകരം തർകിഷോർ പ്രസാദ്, രേണുദേവി എന്നിവർ ഉപമുഖ്യമന്ത്രിമാരായേക്കും. പകരം സുശീൽകുമാർ മോഡിക്ക് കേന്ദ്രമന്ത്രി പദവിയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. അതേസമയം പാർട്ടി പ്രവർത്തകനെന്ന സ്ഥാനം ആർക്കും എടുത്തുകളയാൻ സാധിക്കില്ലെന്ന മോഡിയുടെ ട്വീറ്റ് വിവാദത്തിലായിട്ടുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കാമേശ്വര്‍ ചൗപാലിന്റെ പേരും ഉയര്‍ന്നുകേട്ടിരുന്നു.
തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയിച്ചെങ്കിലും ജെഡിയു 43 സീറ്റിലേക്ക് ചുരുങ്ങിയിരുന്നു. 2005 ന് ശേഷം ജെഡിയുവിന് ലഭിക്കുന്ന മോശം സീറ്റ് നിലയാണിത്. 73 സീറ്റ് നേടിയ ബിജെപി മുന്നണിയിലെ വലിയ കക്ഷിയായി മാറി. ഇതോടെ സര്‍ക്കാരുണ്ടാക്കുന്നതിൽ അനിശ്ചിതത്വം നേരിട്ടിരുന്നു.