ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗവിവരം ട്വിറ്ററിലൂടെ ഗഡ്കരി തന്നെ അറിയിക്കുകയായിരുന്നു. അതേസമയം പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ തിങ്കളാഴ്ച ഇദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. കടുത്ത ക്ഷീണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് സുരക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. മുന്‍പ് ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെ ആറു കേന്ദ്രമന്ത്രിമാര്‍ക്കു കോവിഡ് ബാധിച്ചിരുന്നു.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കോവിഡ് ; മൺസൂൺ സെഷനിൽ തിങ്കളാഴ്ച പങ്കെടുത്തു
RECENT NEWS
Advertisment