നിതിൻ രാജ് കേസ് ; ഒരുപാട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ള ഡിവൈഎസ്പി എന്തുകൊണ്ടാണ് ഈ കേസിൽ മാത്രം മാനദണ്ഡങ്ങൾ പാലിക്കാതിരുന്നത് എന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നിതിൻ രാജ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സുധീർ കല്ലനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി. ഒരുപാട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ള ഡിവൈഎസ്പി എന്തുകൊണ്ടാണ് ഈ കേസിൽ മാത്രം മാനദണ്ഡങ്ങൾ പാലിക്കാതിരുന്നത് എന്ന് ഹൈക്കോടതി ചോദിച്ചു. ഇനി ആവർത്തിക്കില്ല എന്നായിരുന്നു ഡിവൈഎസ്പിയുടെ മറുപടി. ഗുരുതരമായ തെറ്റാണെന്നും നടപടിയെടുത്തില്ലെങ്കിൽ കോടതി അന്വേഷണത്തിന് ഉത്തരവിടുമെന്നും സർക്കാർ അഭിഭാഷകനോട് ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി. നിതിൻ രാജ് കേസിലെ പ്രതി ഡോക്ടർ റാമിന്‍റെ അറസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കാതെ ചെയ്തതോടെ തലശ്ശേരി സെഷൻസ് കോടതി അദ്ദേഹത്തെ വിട്ടയിച്ചിരുന്നു.

ഇതെല്ലാം ചൂണ്ടിക്കാട്ടി നിതിൻ രാജിന്‍റെ കുടുംബം നൽകിയ ഹരജിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍റെ ബെഞ്ച് പരിഗണിച്ചത്. കോടതി നിർദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ സുധീർ കല്ലൻ ഇന്ന് നേരിട്ട് ഹാജരായി. എത്ര വർഷത്തെ സർവീസ് ഉണ്ടെന്ന് കോടതി ഡിവൈഎസ്പിയോട് ചോദിച്ചു. 22 വർഷത്തെ സർവീസ് എന്ന മറുപടി.ഇതുവരെ എത്ര പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് ചോദ്യം ഒരുപാട് പേരെ ചെയ്തിട്ടുണ്ടെന്ന് മറുപടി.മാനദണ്ഡങ്ങൾ പാലിക്കാതെ അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ പേരിൽ ആരെയെങ്കിലും കോടതി വിട്ടയച്ചിട്ടുണ്ടോ എന്ന് ചോദ്യം. ഇല്ലെന്ന് ഡിവൈഎസ്പി. പിന്നെ ഈ കേസിൽ മാത്രം എന്തുകൊണ്ട് മാനദണ്ഡങ്ങൾ പാലിച്ചില്ല എന്ന് കോടതി ചോദിച്ചു. പ്രതിയെ രക്ഷപ്പെടുത്താൻ വേണ്ടിയല്ലേ ഇതെല്ലാം ചെയ്തത്.

ഉന്നത ഉദ്യോഗസ്ഥർ ആരെങ്കിലും പറഞ്ഞിട്ടാണോ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നത് .തൂഫാൻ അടക്കമുള്ള നല്ല കാര്യങ്ങൾ ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ ശോഭ കെടുത്താൻ വേണ്ടിയാണോ ഇതെല്ലാം ചെയ്തതെന്നും കോടതി ചോദിച്ചു.ഇനി ആവർത്തിക്കില്ലെന്നായിരുന്നു ഡിവൈഎസ്പിയുടെ മറുപടി. ഗുരുതരമായ തെറ്റാണ് നടപടിയെടുത്തെ മതിയാകുമെന്ന് സർക്കാർ അഭിഭാഷകനോട് ഹൈക്കോടതി വ്യക്തമാക്കി. മറുപടി എടുത്തില്ലെങ്കിൽ കോടതി അന്വേഷണത്തിന് ഉത്തരവിടുമെന്നും പറഞ്ഞു. എസ്പിക്കെതിരെയും വിമർശനം ഉണ്ടായി. എന്തിനാണ് മേൽനോട്ട ചുമതലയെന്ന് ഹൈക്കോടതി ചോദിച്ചു. പോയ എല്ലാ കാര്യങ്ങളും അന്വേഷണം ഉദ്യോഗസ്ഥനോട് ചോദിച്ചോ ?അറസ്റ്റിന്‍റെ കാരണങ്ങൾ അറിയിച്ചോ എന്ന് പരിശോധിച്ചോ തുടങ്ങിയവയായിരുന്നു ചോദ്യങ്ങൾ .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...