നിതിൻരാജിന്റെ മരണം ; മുൻകൂർ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യം തള്ളിയതിനെതിരെ ഡോ. റാം ഹൈക്കോടതിയിലേക്ക്. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി അധ്യാപകന് ജാമ്യം നിഷേധിച്ചത്. അതേസമയം ആത്മഹത്യാ പ്രേരണക്കേസിലെ രണ്ടാം പ്രതി അസോസിയറ്റ് പ്രൊഫസർ ഡോ. കെ.ടി സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നിതിൻരാജ് നിരന്തര അധിക്ഷേപത്തിന്റെ ഇരയെന്നാണ് പ്രോസിക്യൂഷൻ വാദം. മാർച്ച് 13 മുതൽ ഒന്നും രണ്ടും പ്രതികൾ പലവിധത്തിൽ നിതിൻരാജിനെ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്തു.

സംഭവ ദിവസം പകൽ 12.30 മുതൽ രണ്ടുവരെ സ്റ്റാഫ് റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഒന്നാം പ്രതി എത്തിയതും സംശയാസ്പദമാണ്. സ്റ്റാഫ് റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഡോ. റാം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും സഹോദരിക്ക് നിതിൻരാജ് അയച്ച ഓഡിയോ, വാട്സ്ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി. നിതിൻരാജിനെ കാഷ്വാലിറ്റിയിൽ എത്തിച്ചപ്പോൾ ഡോ. റാം നടത്തിയത് സഭ്യേതരമായ പരാമർശമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...