ഡീസല്‍ വാഹനങ്ങള്‍ക്ക് പത്തുശതമാനം അധിക ജിഎസ്ടി ; സര്‍ക്കാര്‍ പരിഗണനയിലെന്ന്‌ കേന്ദ്രമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രാജ്യത്ത് ഡീസല്‍ വാഹനങ്ങള്‍ക്ക് അധികമായി പത്തുശതമാനം ജിഎസ്ടി കൂടി ചുമത്താന്‍ നീക്കം. പൊല്യൂഷന്‍ ടാക്സ് എന്ന പേരില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് അധികമായി പത്തുശതമാനം കൂടി ജിഎസ്ടി ചുമത്തുന്ന കാര്യം ആലോചിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. വായു മലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് പദ്ധതി ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

63-ാംമത് സിയാം വാര്‍ഷിക സമ്മേളനത്തിലാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്. വായു മലിനീകരണം ഉയരുന്നത് ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇതിന് പരിഹാരമെന്നോണം ഡീസല്‍ വാഹനങ്ങള്‍ക്ക് അധികമായി പത്തുശതമാനം കൂടി ജിഎസ്ടി ചുമത്തുന്ന കാര്യം പരിഗണിക്കണമെന്ന് കാട്ടി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് കത്ത് നല്‍കുമെന്നും ഗഡ്കരി പറഞ്ഞു. നിലവില്‍ രാജ്യത്ത് ഓടുന്ന വാണിജ്യ വാഹനങ്ങളില്‍ ഒട്ടുമിക്കതും ഡീസല്‍ വാഹനങ്ങളാണ്. യാത്ര വാഹനങ്ങളുടെ കാര്യമെടുത്താല്‍ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയും ഹോണ്ടയും ഡീസല്‍ കാറുകളുടെ നിര്‍മ്മാണം നിര്‍ത്തിയതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...