നിവിന്‍ പോളിയുടെ രണ്ടാം വരവ് ; ആക്ഷന്‍ ഹീറോ ബിജു 2 പ്രീ പ്രൊഡക്ഷൻ ജോലികള്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലെ രോഷക്കാരനായ പ്രകാശന്‍ എന്ന യുവാവിന്‍റെ വേഷത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറി തുടര്‍ വിജയങ്ങളിലൂടെ ഇന്‍ഡസ്ട്രിയില്‍ തന്‍റെതായ ഇടം കണ്ടെത്തിയ നടനാണ് നിവിന്‍ പോളി. 1983ക്ക് ശേഷം എബ്രിഡ് ഷൈനിനൊപ്പം നിവിന്‍ പോലീസ് വേഷത്തിലെത്തിയ ആക്ഷന്‍ ഹീറോ ബിജു നിവിന്‍റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ്. നടനെന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും നിവിന് ഏറെ നേട്ടം ഉണ്ടാക്കി കൊടുത്ത സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വിവരം പുറത്തുവന്നിരുന്നു. നിവിന്‍ പോളി എസ് ഐ ബിജു പൗലോസ് എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായുള്ള പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി അണിയറക്കാര്‍ അറിയിച്ചു.

യഥാർത്ഥ പോലീസ് ജീവിതത്തിൻ്റെ നേർക്കാഴ്ചകൾ സമ്മാനിച്ച് പ്രേക്ഷകരെ ആകർഷിച്ച ചിത്രമാണ് എബ്രിഡ് ഷൈനിൻ്റെ സംവിധാനത്തിൽ 2016ൽ പുറത്തിറങ്ങിയ നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു. എസ് ഐ ബിജു പൗലോസ് എന്ന പോലീസ് ഓഫീസറുടെയും സഹപ്രവർത്തകരുടെയും ജീവിതത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്. ഒരു സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങളും അതിനിടയിൽ ഉണ്ടാകുന്ന രസകരമായതും വേദനിപ്പിക്കുന്നതും ആവേശം കൊള്ളിക്കുന്നതുമായ സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ചിത്രത്തിനായുള്ള ഓഡിഷൻ എല്ലാം നേരത്തെ നടത്തിയിരുന്നു. ഇപ്പോൾ ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. പോളി ജൂനിയർ പിക്ചേഴ്‌സാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...