തിരുവനന്തപുരം: കേരള നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം തിരുവനന്തപുരം സി.ജെ.എം കോടതി തള്ളി. യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താന്‍ പ്രതിപക്ഷം നടത്തിയ ശ്രമമാണ് സഭക്കുള്ളില്‍ സംഘര്‍ഷത്തിന് ഇടയാക്കിയത്.
രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് പോലീസ് കുറ്റപത്രത്തിലുള്ളത്. ഇന്നത്തെ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ അടക്കം ആറു പേരാണ് കേസിലെ പ്രതികള്‍.