നിയമസഭയിലെ കയ്യാങ്കളി കേസ് ; പിണറായി സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളിയത് അധികാര ദുര്‍വിനിയോഗത്തിനേറ്റ തിരിച്ചടി : കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന പിണറായി സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളിയത് സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തിനേറ്റ തിരിച്ചടിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജനാധിപത്യത്തിനേറ്റ കളങ്കമായിരുന്നു അന്ന് നിയമസഭയില്‍ നടന്നതെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസ് എഴുതിതള്ളാനാവില്ലെന്ന സി.ജെ.എം കോടതിയുടെ നിലപാട് ഇടതുസര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ്. സ്പീക്കറുടെ ചേംബറില്‍ കയറി കമ്പ്യൂട്ടർ ഉള്‍പ്പെടെയുള്ള കണ്ണില്‍ക്കണ്ട എല്ലാ വസ്തുക്കളും തല്ലിതകര്‍ത്ത പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടുന്നവരെ കേസ് തുടരണം. നിലവിലെ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എന്നിവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതായും സുരേന്ദ്രന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....