Tuesday, April 23, 2024 7:57 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഫിഷറീസ് വകുപ്പില്‍ മത്സ്യകൃഷി പദ്ധതിക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിവിധ മത്സ്യകൃഷി പദ്ധതി നടത്തിപ്പിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരെ താത്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബി.എഫ്.എസ്.സി അല്ലെങ്കില്‍ അക്വാകള്‍ച്ചറിലുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഫിഷറീസിലോ സുവോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രോജക്ട് കോര്‍ഡിനേറ്ററുടെ പ്രതിമാസവേതനം 24,040 രൂപ. അപേക്ഷ ബയോഡേറ്റയോടൊപ്പം ഈ മാസം 26 വരെ പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം. ഇ മെയില്‍ : [email protected] ഫോണ്‍: 0468 2223134

സ്റ്റാഫ് നഴ്സ് തസ്തികയില്‍ ഒഴിവ്
കണ്ണൂര്‍ ഗവ. വൃദ്ധസദനത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രമോഷന്‍ ട്രസ്റ്റ്, സാമൂഹ്യ നീതി വകുപ്പിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന സെക്കന്റ് ഇന്നിംഗ്സ് ഹോം പദ്ധതിയില്‍ മെയില്‍ സ്റ്റാഫ് നഴ്സിന്റെയും, ഫീമെയില്‍ സ്റ്റാഫ് നഴ്സിന്റെയും തസ്തികയില്‍ ഒഴിവുണ്ട്. യോഗ്യത ബിഎസ്സി നഴ്സിംഗ് ബിരുദം അല്ലെങ്കില്‍ ജിഎന്‍എം കോഴ്സ് പാസായവരായിരിക്കണം. പാലിയേറ്റീവ് കെയര്‍ നഴ്സിംഗില്‍ മുന്‍പരിചയവും സ്ഥാപനത്തില്‍ താമസിച്ച് ജോലിചെയ്യുന്നതിനുള്ള സന്നദ്ധതയും അഭിലഷണീയം. യോഗ്യരായവര്‍ ഒക്ടോബര്‍ മൂന്നിന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിലാസം, സൂപ്രണ്ട്, ഗവ. വൃദ്ധസദനം, കണ്ണൂര്‍, ചാല്‍, അഴിക്കോട് പിഒ, കണ്ണൂര്‍ ജില്ല, ഇ-മെയില്‍ [email protected]. ഫോണ്‍: 9447363557, 0497 2771300.

ഹിന്ദി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം
കേരള ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപ്പര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് 50 ശതമാനം മാര്‍ക്കോടുകൂടിയ പ്ലസ് ടു അല്ലെങ്കില്‍ ഹിന്ദി ഭൂഷണ്‍, സാഹിത്യ വിശാരദ്, രാഷ്ട്രഭാഷാ പ്രവീണ്‍, സാഹിത്യാചാര്യ എന്നിവയും പരിഗണിക്കും. പട്ടികജാതി മറ്റര്‍ഹ വിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവും ഫീസ് സൗജന്യവും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍ പി.ഒ, പത്തനംതിട്ട എന്ന വിലാസത്തില്‍ ഈ മാസം 25 ന് മുന്‍പ് അയക്കണം. ഫോണ്‍ : 8547126028.

സ്വയംതൊഴില്‍ വായ്പ
കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലെ വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് 20 ലക്ഷം രൂപ വരെ വായ്പ നല്‍കും. 18 നും 55 വയസിനുമിടയിലുളള വനിതകള്‍ക്ക് ജാമ്യവ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0471 2328257, 949615006.

പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളജ്; ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍
പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളജില്‍ 2020-21 അധ്യയന വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍ തുടരുന്നു. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലാണ് സീറ്റ് ഒഴിവ്. ഇടുക്കി ജില്ലയിലെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ രക്ഷിതാക്കളോടൊപ്പം ഈ മാസം 24 ന് രാവിലെ 10 ന് കോളജില്‍ എത്തണം. പൈനാവ് മോഡല്‍ പോളിടെക്‌നിക് ഓപ്ഷനായി കൊടുക്കാത്തവര്‍ക്കും പ്രവേശനം നേടാം. പ്രവേശനത്തിന് എത്തുന്ന അപേക്ഷകര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു / വി.എച്ച്.എസ്.ഇ, ടി.സി, കോണ്‍ഡക്ട്, നേറ്റിവിറ്റി/ജനനം, ജാതി, വരുമാനം തുടങ്ങിയ എല്ലാ അസല്‍ രേഖകളും സ്റ്റാമ്പ് സൈസ് ഫോട്ടോയും (രണ്ട് എണ്ണം) കൈവശം കരുതണം. പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ അന്നേ ദിവസം തന്നെ ഫീസ് അടയ്ക്കണം. മുഴുവന്‍ ഫീസും കോളജ് ഓഫീസില്‍ നേരിട്ട് പണമായി അടയ്ക്കണം. എസ്.സി/എസ്. ടി/ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് അനുവദനീയമായ ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. പ്രവേശനത്തിന് എത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചിരിക്കണം. ഫീസ് ഉള്‍പ്പെടെയുളള വിവരങ്ങള്‍ക്ക് 8547005084, 9947889441, 9495513151.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നേരം ഇരുട്ടി വെളുക്കുന്നതിനിടെ തായ്‌വാന്റെ കിഴക്കൻ തീരത്തുണ്ടായത് 80ൽ അധികം ഭൂചലനങ്ങൾ

0
തായ്പേയ് : തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവാഴ്ച പുലർച്ചെ വരെ തായ്‌വാന്റെ...

അ​രി​സോ​ണ​യി​ൽ നടന്ന വാ​ഹ​നാ​പ​ക​ടത്തിൽ ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​കൾ മരിച്ചു

0
അമേരിക്ക: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചതായി...

ഈഴവ വോട്ടുകൾ ബി.ഡി.ജെ.എസിലേക്ക് ചോരാതിരിക്കാൻ പ്രതിരോധവുമായി സി.പി.എം

0
കോട്ടയം: മണ്ഡലത്തില്‍ ഈഴവ വോട്ടുകൾ ബി.ഡി.ജെ.എസിലേക്ക് ചോരാതിരിക്കാൻ പ്രതിരോധവുമായി സി.പി.എം. കുടുംബയോഗങ്ങൾ...

മോദിക്കെതിരായ പരാതികളിൽ മൗനം, പ്രതിപക്ഷത്തിന്റെ പരാതികൾ പരിഗണിക്കുന്നില്ല ; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ്

0
ഡൽഹി: പ്രതിപക്ഷം നൽകുന്ന പരാതികളൊന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുന്നില്ലെന്ന പരാതിയുമായി കോൺഗ്രസ്....