ബെംഗളുരുവിലുണ്ടായ കലാപത്തിന്റേയും അക്രമങ്ങളുടെയും അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കഴിഞ്ഞമാസം ബെംഗളൂരുവിലുണ്ടായ കലാപത്തിന്റേയും അക്രമങ്ങളുടെയും അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ മുഹമ്മദ് നബിയെ അവഹേളിച്ച്‌ ആരോപിച്ച്‌ ഒരു വിഭാഗം സംഘടിച്ചതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് എന്‍ഐഎ അന്വേഷിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്. യുഎപിഎയിലെയും ഐപിസിയിലെയും വിവിധ വകുപ്പുകള്‍ അനുസരിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്തതായി എന്‍ഐഎ അറിയിച്ചു.

ഓഗസ്റ്റ് പതിനൊന്നു രാത്രിയില്‍ ആയിരത്തോളം പേര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം അഴിച്ചുവിട്ടെന്നാണ് കേസ്. കോണ്‍ഗ്രസ് എംഎല്‍എ നവീന്‍ ശ്രീനിവാസ മൂര്‍ത്തിയുടെ അനന്തരവന്‍ ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റ് നബിയെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച്‌ എംഎല്‍എയുടെ വസതിക്കു നേരെ ആക്രമണം നടത്തുകയായിരുന്നു.

ഡിജെ ഹള്ളി, കെജി ഹള്ളി എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് അക്രമം അരങ്ങേറിയത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസമ്മില്‍ പാഷ സംഭവത്തിനു മുമ്ബായി അക്രമത്തിന് ആഹ്വാനം ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ബെംഗളുരൂവില്‍ ക്യാമ്പ് ചെയ്തായിരിക്കും അന്വേഷണമെന്ന് എന്‍ഐഎ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...