പി.ജെ ജോസഫിനെയും മോന്‍സ് ജോസഫിനെയും അയോഗ്യരാക്കണം ; കേരളാ കോണ്‍ഗ്രസ്സ് (എം) വിപ്പ് റോഷി അഗസ്റ്റിന്‍ എം.എല്‍.എ സ്പീക്കര്‍ക്ക് കത്തുനല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അവിശ്വാസപ്രമേയ ചര്‍ച്ചയിലും രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടി വിപ്പ് ലംഘിച്ച എം.എല്‍.എമാരായ പി.ജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവരെ അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേരളാ കോണ്‍ഗ്രസ്സ് (എം) വിപ്പ് റോഷി അഗസ്റ്റിന്‍ എം.എല്‍.എയുടെ പരാതി ഡോ.എന്‍.ജയരാജ് എം.എല്‍.എ നിയമസഭാ സ്പീക്കര്‍ക്ക് കൈമാറി.

അവിശ്വാസപ്രമേയ ചര്‍ച്ചയിലും രാജ്യസഭാ തെരെഞ്ഞെടുപ്പിലും നിക്ഷ്പക്ഷത പാലിച്ചുകൊണ്ട് വിട്ട് നില്‍ക്കണമെന്ന വിപ്പാണ് പാര്‍ട്ടി തീരുമാനപ്രകാരം എം.എല്‍.എമാര്‍ക്ക് റോഷി അഗസ്റ്റിന്‍ നല്‍കിയിരുന്നത്. കൂറുമാറ്റ നിരോധന നിയമത്തിന്റെ ചട്ടം 3(6) പ്രകാരം നിയമസഭാ അംഗത്തെ അയോഗ്യരാക്കുന്നതിന്റെ നടപടിക്രമത്തിന്റെ ഭാഗമായി 15 ദിവസമാണ് കുറ്റവിമുക്തരാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടിക്ക് അനുവദിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 6 ന് കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ്സ് (എം)സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് അയോഗ്യരാക്കണമെന്ന പരാതി നല്‍കിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും കേരളാ കോണ്‍ഗ്രസ്സ് (എം) പ്രതിനിധികളായി രണ്ടില ചിഹ്നത്തില്‍ വിജയിച്ച് കൂറുമാറിയ അംഗങ്ങളെയും വരും ദിവസങ്ങളില്‍ അയോഗ്യരാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജയരാജ് എം.എല്‍.എ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...