നിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങും ; മാർച്ച് 11-ന് ബജറ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ ബജറ്റ് സമ്മേളനം ഫെബ്രുവരി 18 വെള‌ളിയാഴ്‌ച ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന സമ്മേളനം  രണ്ട് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്‌ചയാണ് പിന്നെ ‌ചേരുക. അന്ന് തൃക്കാക്കര എം.എല്‍.എ പി.ടി തോമസിന് ആദരാഞ്ജലിയര്‍പ്പിച്ച്‌ സഭ പിരിയും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേല്‍ ഫെബ്രുവരി 22,23,24 തീയതികളില്‍ ‌ചര്‍ച്ച നടക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഈ ചര്‍ച്ചകളില്‍ പങ്കെടുക്കും. ഇത്തവണ ധനബഡ്‌ജറ്റ് മാര്‍ച്ച്‌ 11നാണ്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബഡ്‌ജറ്റ് അവതരിപ്പിക്കും. ബഡ്‌ജറ്റിലെ പൊതുചര്‍ച്ച മാര്‍ച്ച്‌ 14,15,16 തീയതികളില്‍ നടക്കും.

22ന് വോട്ടോണ്‍ അക്കൗണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച്‌ 23ന് സഭ പിരിയുമെന്ന് സ്‌പീക്കര്‍ എം.ബി രാജേഷ് അറിയിച്ചു. കൊവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദിനം സഭ കൂടിയത് കേരളത്തിലാണെന്ന് സ്‌പീക്കര്‍ പറഞ്ഞു. 61 ദിവസങ്ങളിലാണ് സഭ ചേര്‍ന്നത്. പാര്‍ലമെന്റ് സമ്മേളനങ്ങളെക്കാള്‍ ഒരു ദിവസം കൂടുതലാണിത്. ഭരണ പ്രതിപക്ഷങ്ങള്‍ക്ക് ഈ നേട്ടത്തില്‍ ഒരുപോലെ പങ്കുള‌ളതായും സ്‌പീക്കര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...