തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി സംബന്ധിച്ച് നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി.
കൊവിഡും ലോക്ക്ഡൗണ്‍ മൂലം ജീവനോപാധികള്‍ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ പത്തോളം പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കൊവിഡ് വ്യാപനത്തില്‍ കാര്യമായ കുറവുണ്ടാകുന്നില്ല. ജനങ്ങള്‍ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് തുടങ്ങിയ കാര്യങ്ങളാണ് അടിയന്തര പ്രമേയ നോട്ടിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനം നേരിടുന്നത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിനുള്ള മറുപടിയില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഗുരുതര പ്രതിസന്ധി നേരിടുമ്പോഴും പ്രഥമ പരിഗണന നല്‍കുന്നത് ആരോഗ്യ സംരക്ഷണത്തിനാണെന്നും മന്ത്രി പറഞ്ഞു.