എല്ലാം അറിഞ്ഞു – അനങ്ങിയില്ല ; ബേബി ജോണിനും മൊയ്തീനും പി.കെ ബിജുവിനുമെതിരെ നടപടിക്ക് സാധ്യത

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ തിരുത്തൽ നടപടികൾക്ക് ഒരുങ്ങി സി.പി.എം തട്ടിപ്പിൽ മുതിർന്ന നേതാക്കൾക്ക് എതിരേ നടപടിയുണ്ടാകുമെന്നും സൂചന. കടുത്ത ആരോപണങ്ങളാണ് ഇവർക്കെതിരേ ഉയർന്നത്. കരുവന്നൂർ സഹകരണ ബാങ്കിന്റെ വായപ്തട്ടിപ്പ് വിവരങ്ങളടങ്ങിയ ഓഡിറ്റ് റിപ്പോർട്ട് ലഭിച്ചിട്ടും അന്നത്തെ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയായ ബേബി ജോണിന് കാര്യമായ നടപടി സ്വീകരിക്കാൻ കഴിഞ്ഞില്ല. ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതര വീഴ്ച ചൂണ്ടിക്കാണിച്ചിട്ടും യാതൊരു നടപടിയും എടുത്തില്ലെന്നാണ് ആരോപണം.

ബേബി ജോൺ നിയോഗിച്ച പാർട്ടി അന്വേഷണ കമ്മീഷൻ അംഗം പി.കെ ബിജുവിനും വീഴ്ച പറ്റി. നേതാക്കൾക്കെതിരേ കടുത്ത വിമർശനമാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഉയർന്നത്. കരുവന്നൂരിൽ ഗുരുതര പ്രശ്നങ്ങൾ കണ്ടിട്ടും അന്നത്തെ സഹകരണ മന്ത്രി എ.സി മൊയ്തീൻ നിശ്ബദനായിരുന്നു.

സഹകരണ മന്ത്രാലയ രൂപീകരണത്തിൽ കേന്ദ്രസർക്കാരിനെതിരേ സമരം ചെയ്യാൻ പോലും കഴിയാത്ത വിധത്തിൽ പ്രതിക്കൂട്ടിലായിരിക്കുകയാണ് സി.പി.എം. എല്ലാം അറിയാമായിരുന്ന പി.കെ ബിജു, ബേബി ജോൺ, എ.സി മൊയ്തീൻ എന്നീ നേതാക്കൾക്ക് എതിരേ നടപടിയുണ്ടാകും.

സംസ്ഥാന ഘടകം തൃശൂർ ജില്ലാ കമ്മിറ്റിയുടെ തീരുമാനം ചർച്ചയ്ക്ക് എടുക്കുമ്പോൾ നേതാക്കൾക്ക് എതിരായ വിഷയങ്ങൾ ചർച്ച ചെയ്യും. പലയിടങ്ങളിലും സഹകരണ ബാങ്ക് തട്ടിപ്പുകൾ നിലവിൽ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...