പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം നാളെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നാളെ നടക്കും. എംഎല്‍എമാര്‍ നാളെ സഭയില്‍ വെച്ച്‌ സത്യപ്രതിജ്ഞ ചെയ്യും. പ്രോട്ടേം സ്പീക്കറായ കുന്നമംഗലം എംഎല്‍എ പിടിഎ റഹിമായിരിക്കും എംഎല്‍മാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക.

സ്പീക്കറെ തെരഞ്ഞെടുക്കുന്നത് ചൊവ്വാഴ്ചയാണ്. തൃത്താല എംഎല്‍എ എം.ബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. യുഡിഎഫിന്റെ സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനം 28 ന് രാവിലെ ഗവര്‍ണര്‍ നടത്തും. തുടര്‍ന്ന് ജൂണ്‍ നാലിന് രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് അവതരണം ഉണ്ടാകും. 14-ാം തിയതി വരെയാണ് സഭ ചേരുന്നത്.

തെരഞ്ഞെടുപ്പില്‍ 99 സീറ്റ് നേടി ചരിത്ര വിജയത്തോടെയാണ് എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയത്. 41 എംഎല്‍എമാരാണ് പ്രതിപക്ഷത്തിനുള്ളത്. കഴിഞ്ഞ സഭയില്‍ ബിജെപിക്ക് അംഗം ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ ഇല്ല. യു‍ഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി വിഡി സതീശനെ തെരഞ്ഞെടുത്തിരുന്നു. സതീശന്‍ ഇന്ന് തിരുവനന്തപുരത്ത് നേതാക്കളുമായി ചര്‍ച്ച നടത്തും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭർത്താവിന്‍റെ സംസ്കാരത്തിന് പിന്നാലെ ഭാര്യയും മരിച്ചു

0
തിരുവനന്തപുരം: ഒരേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം പെരുങ്കൂർ ഇടത്തറ വീട്ടിൽ രവീന്ദ്രൻ...

‘മഴ കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ, വൈദ്യുതിയും, ഭക്ഷണവുമില്ല’ ; അതിഥി തൊഴിലാളികളും ദുരിതത്തിൽ

0
കോഴിക്കോട്: കേരളത്തിൽ മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്നാട്ടുകാരെ പോലെ തന്നെ...

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണം ; ഭാര്യ ജസീലയുടെ ഹർജിയിൽ നോട്ടീസ് അയച്ച്...

0
കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ സര്‍ക്കാരിന്...

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക ; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

0
കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ്...