ദില്ലിയിൽ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി

For full experience, Download our mobile application:
Get it on Google Play

ദില്ലി : കൊവിഡ് രോഗബാധ കൂടുതൽ പേർക്ക് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. ദില്ലിയിലെ പ്രതിദിന കൊവിഡ് കേസുകൾ 1,600 ആയി കുറഞ്ഞിട്ടുണ്ട്. കേസുകൾ ഇതേ രീതിയിൽ കുറയുകയാണെങ്കിൽ 31 മുതൽ ലോക്ക്‌ഡൗൺ പിൻവലിക്കുമെന്നും അരവിന്ദ് കെജ്രിവാൾ അറിയിച്ചു.

ദില്ലിയിൽ 18-44 വരെയുള്ളവരുടെ വാക്സീനേഷൻ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ വിഭാഗത്തിലുള്ളവർക്കായി നീക്കിവെച്ച വാക്സീൻ സ്റ്റോക്ക് അവസാനിച്ചതിനാലാണ് തീരുമാനത്തിലേക്ക് എത്തിയതെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. കൂടുതൽ വാക്‌സീൻ ഉടൻ നൽകണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

അതേ സമയം യുപിയിൽ ഭാഗിക ലോക്ക്ഡൗൺ നീട്ടാൻ യോഗി സർക്കാരും തീരുമാനിച്ചു. ഈ മാസം 31 വരെ നിയന്ത്രണം സമാനരീതിയിൽ തുടരാനാണ് സർക്കാർ തീരുമാനം. ഉത്തരാഖണ്ഡിൽ കൊവിഡ് ബാധിച്ചു മാതാപിതാക്കൾ മരിച്ചാൽ കുട്ടികളെ സർക്കാർ ഏറ്റെടുക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി സംസ്ഥാനത്ത് പുതിയ പദ്ധതിയും സർക്കാർ തുടങ്ങിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...

അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ മുട്ടുമടക്കിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ...