കൊല്ലം : നിസാമുദ്ദീന്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കൊല്ലം സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചു. കൊല്ലം കരിക്കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ഡല്‍ഹിയില്‍ ചികിത്സയിലാണ്.
കൊല്ലത്തെ കോളേജിലെ അധ്യാപകനാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊല്ലത്ത് നിന്ന് സമ്മേളനത്തില്‍ പങ്കെടുത്ത പതിനഞ്ച് പേരില്‍ എട്ട് പേര്‍ മാത്രമാണ് തിരികെ നാട്ടിലെത്തിയിട്ടുള്ളത്. ബാക്കിയുള്ളവര്‍ ചെറിയ പനി, ചുമ എന്നീ രോഗ ലക്ഷണങ്ങളോടെ ഡല്‍ഹിയില്‍ തുടരുകയാണ്. ഗ്രാമ മേഖലയില്‍ നിന്ന് പതിനൊന്ന് പേരും സിറ്റിയില്‍ നിന്ന് നാല് പേരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയത്. അതേസമയം കൊല്ലത്ത് നിന്ന് കൂടുതല്‍ പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന വിലയിരുത്തലിലാണ് പോലീസും ആരോഗ്യവകുപ്പും. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനത്തിലെ പാസഞ്ചേഴ്‌സ് ലിസ്റ്റ് എടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.
അതേസമയം സമ്മേളനത്തില്‍ പങ്കെടുത്ത് തിരികെ എത്തിയതിന് ശേഷം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പുനലൂര്‍ സ്വദേശികളായ ദമ്പതികള്‍ ഇപ്പോള്‍ വീട്ടില്‍ ഐസോലേഷനിലാണ്. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.