നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത കൊല്ലം സ്വദേശിക്ക് കൊറോണ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നിസാമുദ്ദീന്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കൊല്ലം സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചു. കൊല്ലം കരിക്കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ഡല്‍ഹിയില്‍ ചികിത്സയിലാണ്.

കൊല്ലത്തെ കോളേജിലെ അധ്യാപകനാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊല്ലത്ത് നിന്ന് സമ്മേളനത്തില്‍ പങ്കെടുത്ത പതിനഞ്ച് പേരില്‍ എട്ട് പേര്‍ മാത്രമാണ് തിരികെ നാട്ടിലെത്തിയിട്ടുള്ളത്. ബാക്കിയുള്ളവര്‍ ചെറിയ പനി, ചുമ എന്നീ രോഗ ലക്ഷണങ്ങളോടെ ഡല്‍ഹിയില്‍ തുടരുകയാണ്. ഗ്രാമ മേഖലയില്‍ നിന്ന് പതിനൊന്ന് പേരും സിറ്റിയില്‍ നിന്ന് നാല് പേരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയത്. അതേസമയം കൊല്ലത്ത് നിന്ന് കൂടുതല്‍ പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന വിലയിരുത്തലിലാണ് പോലീസും ആരോഗ്യവകുപ്പും. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനത്തിലെ പാസഞ്ചേഴ്‌സ് ലിസ്റ്റ് എടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.

അതേസമയം സമ്മേളനത്തില്‍ പങ്കെടുത്ത് തിരികെ എത്തിയതിന് ശേഷം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പുനലൂര്‍ സ്വദേശികളായ ദമ്പതികള്‍ ഇപ്പോള്‍ വീട്ടില്‍ ഐസോലേഷനിലാണ്. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...