കോന്നി : തണ്ണിത്തോടിനു സമീപം ഞള്ളൂരില്‍ സ്വകാര്യ ബസ്സും മാരുതി കാറും കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല. ഇന്ന് വൈകുന്നേരമായിരുന്നു അപകടം. കോന്നിയില്‍ നിന്നും തണ്ണിത്തോടിനു പോയ മുരഹര ബസ്സും തണ്ണിത്തോട്ടില്‍ നിന്നും കോന്നിയിലേക്ക് വന്ന കാറുമാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ചെക്ക് പോസ്റ്റിനു സമീപമുള്ള വളവില്‍ വെച്ചായിരുന്നു വാഹനങ്ങള്‍ തമ്മില്‍ ഇടിച്ചത്.
തണ്ണിത്തോടിനു സമീപം ഞള്ളൂരില്‍ സ്വകാര്യ ബസ്സും മാരുതി കാറും കൂട്ടിയിടിച്ചു ; ആര്‍ക്കും പരിക്കില്ല
RECENT NEWS
Advertisment