റാന്നി: വടശേരിക്കര പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക് ‘പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനവും ‘കർഷക സഭയും ഞാറ്റുവേല ചന്തയും’ നടത്തി. കലാജാഥ വടശേരിക്കര പ്രയാർ ക്ഷേത്രത്തിന് സമീപത്തു നിന്നും ആരംഭിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി ഉദ്ഘാടനം ചെയ്തു. വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത മോഹൻ അധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം കൃഷി അസി.ഡയറക്ടര്‍ സിജി സൂസന്‍ വര്‍ഗീസ് നിര്‍വ്വഹിച്ചു.
പഞ്ചായത്തംഗങ്ങളായ ഒ.എന്‍ യശോധരന്‍, ടി.പി സൈനബ, പി.എന്‍ സാബു, എന്‍.ആര്‍ അശ്വതി, മേഴ്സി ജോണ്‍, സ്വപ്ന സൂസന്‍ ജേക്കബ്, ഷീലു മാനാപ്പള്ളി, ജോര്‍ജുകുട്ടി വാഴപ്പിള്ളേത്ത്, രാധാസുന്ദര്‍ സിംഗ്, കെ.കെ രാജീവ്, വര്‍ഗീസ് സുദേഷ് കുമാര്‍, സാറാമ്മ ഇ.കെ, ശ്രീജമോള്‍, സന്തോഷ് കെ.ചാണ്ടി, ജോയി വള്ളിക്കാല, ബെഞ്ചമിന്‍ ജോസ് ജേക്കബ്, ഇ തോമസ്, സജീര്‍, ടി.കെ പ്രസാദ്, ലേഖാരാജു, ബെന്നി പുത്തന്‍പറമ്പില്‍, ബീനാ വര്‍ഗീസ്, ശാലിനി എന്നിവര്‍ പ്രസംഗിച്ചു.