തുമ്പമണ്‍ : സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി തുമ്പമണ്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഞാറ്റുവേലയും കര്‍ഷക സംഗമവും സംഘടിപ്പിച്ചു. ഞാറ്റുവേലയുടേയും കര്‍ഷക സംഗമത്തിന്റെയും ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. വിവിധയിനം തെങ്ങിന്‍ തൈകള്‍, മാവ്, പ്ലാവ്, കുരുമുളക്, പാഷന്‍ഫ്രൂട്ട് എന്നിവയുടെ വില്പനയും പ്രദര്‍ശനവും ഇതോടൊപ്പം നടന്നു. എല്ലാ വാര്‍ഡിലും സുഭിക്ഷാ പദ്ധതിയുടെ ഭാഗമായി വിവിധ പദ്ധതികളാണ് തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ നടക്കുക. തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഖറിയാ വര്‍ഗീസ് അധ്യക്ഷതവഹിച്ച യോഗത്തില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പുളിക്കല്‍, പഞ്ചായത്ത് അംഗം റോസി മാത്യു, കെ.സുകുമാരന്‍, കൃഷി ഓഫീസര്‍ പുഷ്പ എന്നിവര്‍ പങ്കെടുത്തു.
തുമ്പമണ്ണില്‍ ഞാറ്റുവേലയും കര്‍ഷകസംഗമവും സംഘടിപ്പിച്ചു
RECENT NEWS
Advertisment