നാലാം ടെസ്റ്റില്‍ കെഎല്‍ രാഹുല്‍ കളിക്കില്ല : ഇന്ത്യന്‍ ടീമില്‍ വീണ്ടും മാറ്റങ്ങള്‍ക്ക് സാധ്യത

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : റാഞ്ചിയില്‍ ഇംഗ്ലണ്ടിനെതിരെ നടക്കാന്‍ പോവുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിലും കെഎല്‍ രാഹുല്‍ കളിക്കില്ല. പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനാവാത്തത് കൊണ്ടാണ് താരത്തെ മത്സരത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. മൂന്നാം ടെസ്റ്റിലും രാഹുല്‍ കളിച്ചിരുന്നില്ല. രാഹുലിന് പുറമെ ഉപനായകന്‍ ജസ്പ്രീത് ബുംറയ്ക്ക് റാഞ്ചി ടെസ്റ്റില്‍ വിശ്രമം അനുവദിക്കാനും ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി 23 നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് നടക്കുക. ഹൈദരാബാദില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ വിശാഖപട്ടണത്ത് രണ്ടാം ടെസ്റ്റില്‍ വിജയം നേടി ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. മൂന്നാം ടെസ്റ്റും വിജയിച്ച് ഇന്ത്യ ഇപ്പോള്‍ പരമ്പരയില്‍ മേല്‍ക്കൈ നേടിയിരിക്കുകയാണ്. രാഹുലിന് പുറമെ വിരാട് കോഹ്ലിയും ഇല്ലാത്തത് ഇന്ത്യന്‍ മധ്യനിരയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് കോഹ്ലി ടെസ്റ്റ് പരമ്പരയില്‍ നിന്ന് മാറിനില്‍ക്കുന്നത്. യുവതാരങ്ങള്‍ക്ക് അവസരം ലഭിച്ചതാണ് പരമ്പരയിലെ പ്രധാനപ്പെട്ട കാര്യം. രജത് പാട്ടിദാര്‍, ധ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്‍ എന്നിവര്‍ പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറ്റം നടത്തി. രാഹുല്‍ ഇല്ലാത്തതിനാല്‍ രജത് പാട്ടിദാറിന് ഒരവസരം കൂടി നല്‍കിയേക്കും. താരം കിട്ടിയ അവസരങ്ങളൊന്നും മുതലാക്കിയില്ല. ദേവദത്ത് പടിക്കലിനെ പരീക്ഷിക്കാനുള്ള സാധ്യതയുമുണ്ട്. ജസ്പ്രീത് ബുംറയ്ക്ക് പകരം പേസര്‍ മുകേഷ് കുമാറാവും മത്സരത്തില്‍ കളിക്കുക. പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനായാല്‍ മാത്രമേ ധരംശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിലും രാഹുല്‍ കളിക്കുകയുള്ളൂ. പരിക്കിന് മുമ്പ് താരം മികച്ച ഫോമിലാണ് കളച്ചിരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് ഔട്ട്ലെറ്റിൽ മോഷ്ടിക്കാൻ കയറി ; അഴിച്ചുവെച്ച ജീൻസിനൊപ്പം മൊബൈൽ മറന്ന് വെച്ചു ;...

0
മുവാറ്റുപുഴ: ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണ ശ്രമത്തിനിടെ പുറത്തുവെച്ച സ്വന്തം മൊബൈൽ ഫോൺ...

ശബരിമല നെയ്യ് ക്രമക്കേട് ; പി.എസ് പ്രശാന്ത് അന്യായമായ ലാഭമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചു ;...

0
തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് എഫ്ഐആറിലെ വിശദാംശങ്ങൾ പുറത്ത്....

അടുത്ത മൂന്ന് മണിക്കൂറിൽ മഴ കനക്കും ; ഈ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത സാധ്യതയുണ്ടെന്ന്...

അസാധാരണ ഇടപെടൽ ; അമിത് ഷായോടു പാർലമെന്റിൽ വരാൻ പറയണമെന്ന് റിജിജുവിനോട് ഉപരാഷ്ട്രപതി

0
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ എത്താത്തതിനെ തുടർന്നുള്ള...