പോലീസ്‌സ്റ്റേഷൻ മർദനത്തിൽ നടപടിയില്ല ; ദൃശ്യം നൽകാതെ പോലീസിന്റെ ഒളിച്ചുകളി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: പോലീസ്‌സ്റ്റേഷനിൽ മർദനം നടന്നുവെന്ന് റേഞ്ച് ഡി.ഐ.ജി.യുടെ റിപ്പോർട്ടുണ്ടായിട്ടും ഉദ്യോഗസ്ഥന്റെ പേരിൽ നടപടിയുണ്ടാകാത്തതിനാൽ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾക്കായി പരാതിക്കാരുടെ അലച്ചിൽ. ഒരു വർഷമായിട്ടും ഇതു നൽകാതെ പോലീസിന്റെ ഒളിച്ചുകളി. മനുഷ്യാവകാശലംഘനങ്ങളുടെ ദൃശ്യങ്ങൾ ആവശ്യപ്പെടാൻ ഇരയ്ക്ക്‌ അവകാശമുണ്ടെന്ന 2020-ലെ സുപ്രീംകോടതി വിധി അവഗണിച്ചാണ് ദൃശ്യങ്ങൾ നൽകാതിരിക്കുന്നത്. പട്ടിക്കാട് ലാലീസ് ഫുഡ് ആൻഡ് ഫൺ ഹോട്ടൽ ഉടമ കെ.പി. ഔസേപ്പ്, മകൻ പോൾ ജോസഫ്, ഹോട്ടൽ ജീവനക്കാർ എന്നിവരാണ് ക്യാമറാദൃശ്യങ്ങൾക്കായി ഒരു വർഷത്തോളമായി ശ്രമിക്കുന്നത്.

2023 മേയ് 24-ന് ഇവരുടെ ഹോട്ടലിൽവെച്ചുണ്ടായ തർക്കത്തിന്റെ ഭാഗമായി ജീവനക്കാരെ പോലീസ്‌സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിക്കുകയായിരുന്നുവെന്നാണ് പരാതി. പോൾ ജോസഫിനെ ജയിലിലുമടച്ചു. ദൃശ്യങ്ങൾക്കായി വിവരാവകാശനിയമപ്രകാരം പീച്ചി പോലീസ്‌സ്റ്റേഷനിൽ അപേക്ഷ നൽകിയെങ്കിലും ഇതു തള്ളി. തുടർന്ന് എ.സി.പി.ക്കും സിറ്റി പോലീസ് കമ്മിഷണർക്കും പരാതിനൽകിയെങ്കിലും അതും തള്ളി. ചൊവ്വാഴ്ച നടന്ന മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ്ങിൽ ഇവരുടെ പരാതി പരിഗണിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചില്ലറയില്ലെന്ന് കാണിച്ച് തോട്ടം തൊഴിലാളിയായ സ്ത്രീയെ കെഎസ്ആർടിസി ബസിൽ നിന്ന് വഴിയിൽ ഇറക്കിവിട്ടതായി പരാതി

0
പാലക്കാട്‌: 40 രൂപയുടെ ടിക്കറ്റിന് 500 രൂപ നൽകിയപ്പോൾ ചില്ലറയില്ലെന്ന് കാണിച്ച്...

ആവോലിക്കുഴിയില്‍ അജ്ഞാത ജീവി പശുകിടാവിനെ കൊന്ന് ഭക്ഷിച്ച സംഭവം : വനം വകുപ്പ് കൂട്...

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവി പശുകിടാവിനെ ആക്രമിച്ച് കൊന്ന് ഭക്ഷിച്ച സംഭവത്തില്‍...

അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹ്യ മാറ്റത്തിനുവേണ്ടി പോരാടിയ നവോത്ഥാന പ്രതിഭയായിരുന്നു മഹാത്മാ അയ്യങ്കാളി : അഡ്വ. എ.സുരേഷ്...

0
പത്തനംതിട്ട : അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹ്യ മാറ്റത്തിനുവേണ്ടി പോരാടിയ നവോത്ഥാന പ്രതിഭയായിരുന്നു മഹാത്മാ...

ഫിനിക്സ് പക്ഷിയെപ്പോലെ തകർച്ചയിൽ നിന്നും പറന്നുയരാനുള്ള റാന്നിയുടെ മനക്കരുത്ത് കേരളത്തിന് മാതൃക : ആന്റോ...

0
റാന്നി : ഫിനിക്സ് പക്ഷിയെപ്പോലെ തകർച്ചയിൽ നിന്നും പറന്നുയരാനുള്ള റാന്നിയുടെ മനകരുത്തും...