ചെങ്ങന്നൂർ താലൂക്കിൽ പകർച്ചവ്യാധികൾ പടരുമ്പോഴും ജലാശയങ്ങൾ വൃത്തിയാക്കാൻ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചെങ്ങന്നൂർ താലൂക്കിൽ ജലജന്യരോഗങ്ങളടക്കം പടരുമ്പോഴും ജലാശയങ്ങൾ വൃത്തിയാക്കാൻ നടപടിയില്ല. പകർച്ചപ്പനി, ഡെങ്കിപ്പനി എന്നിവ ബാധിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. മുളക്കുഴ പഞ്ചായത്തിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന്, പഞ്ചായത്ത് നടത്തിയ പ്രതിരോധപ്രവർത്തനങ്ങളെത്തുടർന്ന് നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ ആശുപത്രിയിൽ കിടത്തിച്ചികിത്സയ്ക്ക് സൗകര്യം പരിമിതമാണ്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ ജില്ല, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ പകർച്ചപ്പനി ബാധിച്ചെത്തുന്നവരുടെ എണ്ണം ഉയരുകയാണ്. താലൂക്കിലെ ജലാശയങ്ങളിലെ കെട്ടിക്കിടക്കുന്ന വെള്ളം ഗുരുതര ആരോഗ്യ ഭീഷണിയാണ് ഉണ്ടാക്കുന്നത്. ഉത്തരപ്പള്ളിയാർ, വരട്ടാർ, ഇല്ലിമലയാർ, മൂഴിക്കൽത്തോട് എന്നിവ മഴക്കാലത്തും ഒഴുകുന്നില്ല. അതേസമയം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കുന്നുകൂടുകയാണ്. ഇത്തരമൊരു സാഹചര്യം പകർച്ചവ്യാധികൾ പടരാൻ കാരണമായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...