അടൂർ കെൻകോസിന്റെ സ്ഥലത്തെ കാടുകൾ നീക്കാൻ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

അടൂർ : കെൻകോസിന്റെ സ്ഥലത്തെ കാടുകൾ നീക്കാൻ നടപടിയില്ല. രണ്ടേക്കർ 28 സെന്റ് സ്ഥലം മുഴുവൻ നിലവിൽ കാടുകയറിയ സാഹചര്യമാണ്. കെട്ടിടത്തിന്റെ പലഭാഗങ്ങളും ചോർന്നൊലിക്കുന്നതാണ്. 2024 ഡിസംബറിൽ കാടുകയറിക്കിടക്കുന്ന അടൂർ കെൻകോസ് സ്ഥലം വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് നേരിട്ട് സന്ദർശിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അഭ്യർത്ഥനയെ തുടർന്നാണ് മന്ത്രി എത്തിയത്. എന്നിട്ടും നടപടിയായില്ല. 2024 ജനുവരി മാസത്തിൽ കെൻകോസിന്റെ സ്ഥലത്തെ കുറച്ചുഭാഗത്തെ കാടുകൾ നീക്കംചെയ്തിരുന്നു.

അധികമായി കാടുകയറിയപ്പോൾ വെട്ടിത്തെളിച്ചു എന്നുമാത്രമേയുള്ളൂവെന്നാണ് അന്ന് വ്യവസായവകുപ്പ് അധികൃതർ പറഞ്ഞത്. 1973-ൽ സി.രാമലിംഗം ചെയർമാനായി പ്രവർത്തനമാരംഭിച്ചതാണ് കെൻകോസ്. കെൻകോസിന്റെ സ്ഥാപിത ഉദ്ദേശ്യം ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമിക്കുക എന്നതായിരുന്നു. ഇതിനായി അടൂരും പരിസരങ്ങളിലുമുള്ള എൻജിനിയറിങ് ബിരുദധാരികളും ഡിപ്ളോമക്കാരും ഐടിഐക്കാരുമടങ്ങുന്ന സാങ്കേതിക വിഭാഗവും മിനിസ്റ്റീരിയൽ വിഭാഗവും ഉൾപ്പെടെ നൂറ്റിയിരുപതോളം പേർ ഓഹരിയെടുത്ത് ജീവനക്കാരായി തുടങ്ങിയ പദ്ധതിയായിരുന്നു കെൻകോസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്‌ളാഷ് ലൈറ്റ് തെളിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം, സംഭവം കോഴിക്കോട് ഹൈലൈറ്റ് മാളിന്...

0
കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം. കോഴിക്കാട് പന്തീരാങ്കാവ് ഹൈലൈറ്റ്...

സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് സ്കൂൾ വിദ്യാർത്ഥികളുടെ...

മിസ് യൂണിവേഴ്സ് 2026 കിരീടവുമായി കെസിയ ലിസ് മെജോ നാടിൻ്റെ മണ്ണിൽ ; ഗ്രാൻഡ്...

0
കൊച്ചി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം...

ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവം; നാല് ദിവസം മുൻപ് രണ്ട് കോടിയുടെ സ്വർണവുമായി...

0
കോഴിക്കോട്: കരിപ്പൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍...