പുല്ലാട് പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴിച്ച കുഴിയിൽവീണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : ജല അതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴിച്ച കുഴിയിൽവീണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്. ശനിയാഴ്ച വെളുപ്പിനെ അഞ്ചരയ്ക്ക് മൈസൂരിൽനിന്ന് പത്തനംതിട്ടയ്ക്ക് പോയ സ്വിഫ്റ്റ് ബസാണ് എതിരേവന്ന കെഎസ്ആർടിസി ബസിന് സൈഡ് നൽകിയപ്പോൾ കുഴിയിൽ ചാടിയത്. തിരുവല്ല-കുമ്പഴ റോഡ് ഒരാഴ്ചയ്ക്കുള്ളിൽ പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നതിനുവേണ്ടി റോഡുവശങ്ങളിലെ മണ്ണ് നിരപ്പാക്കുന്ന പ്രവൃത്തി രാത്രിയിലും ചെയ്തുവരുന്നുണ്ട്. പുല്ലാടിന് സമീപമാണ് ഇപ്പോൾ രാത്രിയും പകലുമായി ജോലികൾ നടന്നുകൊണ്ടിരിക്കുന്നത്.

മണ്ണുമാന്തി ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡുവശത്ത് മണ്ണ് നിരപ്പാക്കുന്ന സമയത്താണ് രണ്ട് കെഎസ്ആർടിസി ബസും എത്തിയത്. വളവിൽ അപകടസൂചന നൽകുന്ന ബോർഡുകൾ ഒന്നും സ്ഥാപിച്ചിട്ടില്ലായിരുന്നു. മണ്ണ്മാന്തി ഉപയോഗിച്ച് ബസ് കുഴിയിൽ നിന്ന് കയാറ്റൻ ശ്രമിച്ചെങ്കിലും വീണ്ടും താണുപോവുകയായിരുന്നു. ഉച്ചയോടുകൂടി വലിയ ക്രെയിൻ കൊണ്ടുവന്നാണ് ബസ് കുഴിയിൽനിന്ന് കയറ്റിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജുൻ ആയങ്കിയെ വെടിവെയ്ക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ഒളിവില്‍ കഴിയുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ വെടിവെയ്ക്കാന്‍...

ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരത്ത് ; നിതിന്‍ രാജിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച്...

അർജ്ജുൻ ആയങ്കിയുമായി ബന്ധം ; 5 പേർ തിരുവനന്തപുരത്ത് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ക്രിമിനൽ കേസുകളിലെ പ്രതിയായ അർജ്ജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേരെ തിരുവനന്തപുരത്ത്...

പരീക്ഷാ ക്രമക്കേട് : ‘കോൺഗ്രസ് പുനർചിന്തനം നടത്തണം’ ; രാഹുൽ ഗാന്ധിയ്‌ക്കെതിരെ വിമർശനവുമായി...

0
മുംബൈ : നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കെതിരെ...