അടൂര്‍ കെ.എസ്‌.ആര്‍.ടി.സി ജംഗ്ഷനിലെ മഞ്ഞ സീബ്രാ ലൈനുകള്‍ തെളിക്കാന്‍ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ഏറെ തിരക്കുള്ള കെ.എസ്‌.ആര്‍.ടി.സി ജംഗ്ഷനിലെ മഞ്ഞ സീബ്രാ ലൈനുകള്‍ തെളിക്കാന്‍ നടപടിയില്ല. കെ.എസ്‌.ആര്‍.ടി.സി സ്‌റ്റാന്‍ഡില്‍ നിന്നും സ്വകാര്യ ബസ്‌ബേയിലേക്ക്‌ യാത്രക്കാര്‍ റോഡ്‌ മുറിച്ചു കടക്കുന്ന ഭാഗത്താണ്‌ റോഡി ലെ വരകള്‍ മാഞ്ഞത്‌. നഗരത്തില്‍ ഏറ്റവും തിരക്കനുഭവപ്പെടുന്ന സ്‌ഥലമാണിവിടം. നിരവധി സ്‌കൂള്‍ കുട്ടികളാണ്‌ റോഡിന്‌ കുറുകെ നടന്ന്‌ ബസ്‌ബേയിലേക്ക്‌ പോകുന്നത്‌. അടയാള വര മാഞ്ഞത്‌ മൂലം പല ഭാഗത്ത്‌ നിന്നാണ്‌ യാത്രക്കാര്‍ റോഡ്‌ മുറിച്ചു കടക്കുന്നത്‌. ഇത്‌ ഇവിടെ സേവനം അനുഷ്‌ടിക്കുന്ന പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കും ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കുന്നുണ്ട്‌. കെ.എസ്‌.ആര്‍.ടി.സിയില്‍ വന്നിറങ്ങുന്നവര്‍ സ്‌റ്റാന്‍ഡില്‍ നിന്നും പത്തനംതിട്ട, പുനലൂര്‍, പത്തനാപുരം, കൊല്ലം, ചവറ, മണ്ണടി ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളില്‍ കയറാന്‍ റോഡ്‌ മുറിച്ചു കടന്നാണ്‌ ബസ്‌ ബേയില്‍ പ്രവേശിക്കുന്നത്‌. അതിനാല്‍ ഇവിടെ ഏത്‌ നേരവും വലിയ തിരക്കാണുള്ളത്‌. ഇവിടത്തെ മഞ്ഞ വരകള്‍ തെളിക്കണമെന്ന്‌ കാട്ടി ട്രാഫിക്ക്‌ പോലീസ്‌ കെ.എസ്‌.ടി.പിയ്‌ക്ക് കത്ത്‌ നല്‍കിയിട്ടും നടപടിയില്ല.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...