പഞ്ചപാണ്ഡവ ക്ഷേത്രദര്‍ശനത്തിനൊപ്പം ആറന്മുള വള്ളസദ്യയില്‍ പങ്കെടുക്കാനും അവസരമൊരുക്കി കെ.എസ്‌.ആര്‍.ടി.സി പാക്കേജ്‌

For full experience, Download our mobile application:
Get it on Google Play

ആറന്മുള : പഞ്ചപാണ്ഡവ ക്ഷേത്രദര്‍ശനത്തിനൊപ്പം ആറന്മുള വള്ളസദ്യയില്‍ പങ്കെടുക്കാനും അവസരമൊരുക്കി കെ.എസ്‌.ആര്‍.ടി.സി പാക്കേജ്‌. പള്ളിയോട സേവാ സംഘവും കെ.എസ്‌.ആര്‍.ടി.സിയും സംയുക്‌തമായി ആരംഭിക്കുന്ന പഞ്ചപാണ്ഡവ ക്ഷേത്രയാത്ര 28 ന്‌ ആരംഭിക്കും. ആറ്‌ സര്‍വീസ്‌ തുടക്ക ദിവസം ആറന്മുളയില്‍ രാവിലെ 10:30 ന്‌ എത്തും. 300 പേര്‍ സംഘത്തില്‍ ഉണ്ടാകും. കണ്ണൂര്‍, തൊടുപുഴ, വൈക്കം, നെടുമങ്ങാട്‌, വെഞ്ഞാറമൂട്‌, മാവേലിക്കര ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസുകളാണ്‌ ആദ്യ ദിവസം എത്തുന്നത്‌. തൃപ്പുലിയൂര്‍, തിരുവന്‍വണ്ടൂര്‍, തൃച്ചിറ്റാറ്റ്‌, തിരുവാറന്മുള, തൃക്കൊടിത്താനം എന്നിവയാണ്‌ പഞ്ച പാണ്ഡവപാണ്ഡവ പ്രതിഷ്‌ഠിതമായ ക്ഷേത്രങ്ങളായുള്ളത്‌.

ഇവിടങ്ങളിലെ ദര്‍ശനത്തിനൊപ്പമാണ്‌ ആറന്മുള വള്ളസദ്യയിലും പങ്കെടുക്കുന്നതിനുള്ള അവസരം ലഭിക്കുന്നത്‌. പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ആണ്‌ ഇവര്‍ക്കായി പ്രത്യേക വള്ളസദ്യ ഒരുക്കും. എല്ലാ അവധി ദിവസങ്ങളിലും മറ്റു പ്രത്യേക ദിവസവും സംഘം കേരളത്തിലെ പല ജില്ലകളില്‍ നിന്നായി സദ്യക്കായി എത്തും. ഒക്‌ടോബര്‍ രണ്ട്‌ വരെ ആണ്‌ ഇക്കൊല്ലം വള്ളസദ്യകള്‍ നടക്കുന്നത്‌. ബസുകള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാന്‍ പ്രത്യേക സൗകര്യം ഇപ്രാവശ്യം ഒരുക്കിയിട്ടുണ്ട്‌. സദ്യ നല്‍കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഫുഡ്‌ കമ്മറ്റി കണ്‍വീനര്‍ മുരളി ജി. പിള്ള അറിയിച്ചു. സംഘത്തിന്‌ ആറന്മുള വള്ളസദ്യയുടെ തനത്‌ രീതി ലഭിക്കുന്നതിനുള്ള വഞ്ചിപ്പാട്ട്‌ സംഘം വിഭവങ്ങള്‍ പാടി ചോദിക്കുന്ന രീതിയും ഒരുക്കിയിട്ടുണ്ടെന്ന്‌ പ്രസിഡന്റ്‌ കെ.വി. സാംബദേവന്‍, സെക്രട്ടറി പ്രസാദ്‌ ആനന്ദഭവന്‍ എന്നിവര്‍ അറിയിച്ചു. ഇന്ന്‌ അഞ്ചു വള്ളങ്ങള്‍ക്ക്‌ സദ്യ വഴിപാട്‌ നടക്കും. ഉമയാറ്റുകര, പ്രയാര്‍, തെക്കേമുറി കിഴക്ക്‌, മല്ലപ്പുഴശ്ശേരി, കിഴക്കന്‍ ഓതറ കുന്നേക്കാട്‌ എന്നീ പള്ളിയോടങ്ങളാണ്‌ വഴിപാട്‌ സ്വീകരിക്കാന്‍ എത്തുന്നത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...