പ്രതികൾക്കെതിരെ നടപടിയെടുത്തില്ല ; കൂട്ടബലാത്സംഗത്തിനിരയായ യുവതിയും ഭർത്താവും ആത്മഹത്യക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ലഖ്നോ: പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികൾക്കെതിരെ നടപടിയെടുത്തില്ലെന്നാരോപിച്ച് കൂട്ടബലാത്സംഗത്തിനിരയായ യുവതിയും ഭർത്താവും ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ബുധനാഴ്ചയായിരുന്നു സംഭവം. ഇരുവരും ചികിത്സയിൽ തുടരുകയാണ്. ശനിയാഴ്ച വഴിയിൽ വാഹനം കാത്ത് നിൽക്കുന്നതിനിടെ പ്രതിയായ അങ്കിത് യുവതിയെ തന്‍റെ ബൈക്കിൽ സ്ഥലത്തെത്തിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും പിന്നാലെ സ്ത്രീയെ സമീപത്തെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. അങ്കിത്തും അയാളുടെ സുഹൃത്തുക്കളായ നാല് പേരും ചേർന്നാണ് യുവതി ബലാത്സംഗം ചെയ്തത്.

കുറ്റകൃത്യത്തിന് ശേഷം ബോധരഹിതയായ യുവതിയെ അങ്കിത് ആശുപത്രിയിലെത്തിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. ആ‍ശുപത്രിയിലെത്തി‍യ യുവതിയുടെ ഭർത്താവ് ഉടനടി പോലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ നിരവധി മറ്റ് കേസുകളിലും പ്രതിയായ അങ്കിതിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ദിവസങ്ങൾ പിന്നിട്ടിട്ടും കേസിൽ പുരോഗതിയുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ ദമ്പതികളുടെ ബന്ധുക്കൾ പോലീസ് സ്റ്റേഷന് മുമ്പിലും ആശുപത്രിക്ക് മുമ്പിലുമെത്തി പ്രതിഷേധച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...