നിപയിൽ വീണ്ടും ആശ്വാസം ; സംസ്ഥാനത്ത് 24 ഫലം കൂടി നെഗറ്റീവ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നിപയിൽ വീണ്ടും ആശ്വാസം. 24 ഫലം കൂടി നെഗറ്റീവായി. ഹൈറിസ്ക് പട്ടികയിൽ ഉൾപ്പെട്ട ആരോഗ്യ പ്രവർത്തകരുടെ പരിശോധന ഫലം നെഗറ്റീവ് ആയതോടെ ഇനി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യില്ലെന്ന വിശ്വാസത്തിലാണ് ആരോഗ്യ വകുപ്പ്. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്നും വൈകിട്ട് അവലോകനയോഗം ചേരും. നിപയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയത്തത് ആശ്വാസമാവുകയാണ്. 352 സാമ്പിളുകൾ ആണ് പരിശോധനക്കായി അയച്ചത്. 3 പരിശോധന ഫലം കൂടി ഇനി ലഭിക്കാനുണ്ട്. പുതിയ റിസൾട്ടുകൾ നെഗറ്റീവ് ആയതാണ് ആശ്വാസമാവുന്നത്. 980 പേരാണ് സമ്പർക്ക പട്ടികയിൽ. ചികിത്സയിൽ കഴിയുന്ന ഒൻപത് വയസുള്ള കുട്ടിയടക്കം പോസിറ്റീവ് ആയ നാല് പേരുടെയും ആരോഗ്യ നിലയിൽ നല്ല പുരോഗതി ഉണ്ട്.

അതേസമയം ഇളവ് നൽകിയതോടെ കണ്ടെയ്‌മെന്റ് സോണിൽ ഉൾപ്പെടുന്ന വടകര താലൂക്കിലെ ട്രഷറികൾ തുറന്ന് പ്രവർത്തനമാരംഭിച്ചു. ഇളവ് നൽകാത്ത കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെടുന്ന കണ്ടെയ്‌ൻമെന്റ് സോണുകളിലും ഫറോഖ് മുൻസിപ്പാലിറ്റിയിലും കർശന നിയന്ത്രണം തുടരുകയാണ്. വൈറസിൻ്റെ ഉറവിടം കണ്ടെത്താനായി ഇന്നും വവ്വാലുകളെ പിടികൂടും. ശേഖരിച്ച സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. രോഗത്തിൻ്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും. ആരാഗ്വമന്ത്രിയുടെ നേതൃത്വത്തിൽ വൈകിട്ട് അവലോകനയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് നിർണായകം ; മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള...

0
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ അഞ്ച്...

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...