ചുനക്കരയിൽ കെ.ഐ.പി. കനാൽഭിത്തി ഇടിഞ്ഞു താഴ്ന്നതു നന്നാക്കാൻ നടപടിയായില്ല

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : ചുനക്കരയിൽ കല്ലട ജലസേചനപദ്ധതി (കെ.ഐ.പി.) കനാൽഭിത്തി ഇടിഞ്ഞു താഴ്ന്നതു നന്നാക്കാൻ നടപടിയായില്ല. രണ്ടുമാസം മുൻപാണ്‌ കനാൽ പൊട്ടിയത്. കല്ലട ജലസേചന പദ്ധതിയുടെ ചാരുംമൂട്ടിലെ പ്രധാന കനാലിൽനിന്ന്‌ ചുനക്കരവഴി തെക്കേക്കര പഞ്ചായത്തിലെ കുറത്തികാട്ടേക്കുള്ള ഉപകനാലാണ് പോലീസ്‌ സ്റ്റേഷനു സമീപം തകർന്നത്. 50 മീറ്ററോളം വിസ്തൃതിയിൽ മണ്ണിടിഞ്ഞു പോയിട്ടുണ്ട്. കനാൽ പൊട്ടിയപ്പോൾ വെള്ളം ശക്തിയായി താഴ്ചയിലേക്ക് ഒഴുകി സമീപത്തുള്ള വീടുകളിലും കോട്ടപ്പാട്ട് പാടശേഖരത്തിലും കയറിയിരുന്നു.

ചുനക്കര, തെക്കേക്കര പഞ്ചായത്തുകളിലെ കുടിനീർക്ഷാമത്തിനു പരിഹാരമായിരുന്നു കനാലിൽ കൂടിയെത്തുന്ന വെള്ളം. കനാലിന്റെ സമീപപ്രദേശത്തുള്ള കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് ഉയരുന്നതിനും പാടശേഖരങ്ങളിലെ നെൽക്കൃഷിക്കു വെള്ളം എത്തിക്കുന്നതിനും കനാൽ പ്രയോജനപ്പെട്ടിരുന്നു. കനാൽഭിത്തി തകർന്നതിനാൽ ചുനക്കരയിലേക്കുള്ള കനാൽ ചാരുംമൂട് പാലമൂട് ഭാഗത്ത് അടച്ചിരിക്കുകയാണ്. ഇതുകാരണം ചുനക്കര പഞ്ചായത്തിൽ പൂർണമായും കനാൽവെള്ളം എത്തുന്നില്ല. വേനൽക്കാലമായതോടെ പഞ്ചായത്തിന്റെ മിക്കഭാഗങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. ടാങ്കർലോറികളിൽ വെള്ളമെത്തിച്ചാണ് കുടിവെള്ളക്ഷാമം ഒരുപരിധിവരെ പരിഹരിക്കുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെ

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ...

തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3 കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസ്...

0
ലക്ക്നൗ : ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3...

വെള്ളയമ്പലത്ത് ബിഎംഡബ്ല്യു കാറും ബൈക്കും ടാക്സി കാറും കൂട്ടിയിടിച്ച് അപകടം ; ദമ്പതികൾക്ക് ഗുരുതര...

0
തിരുവനന്തപുരം : വെള്ളയമ്പലത്ത് കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം. ആൽത്തറയ്ക്ക് സമീപത്തെ...

വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ വ്യക്തി ജീവിതം തകർത്തു എന്ന...

0
കൊച്ചി: വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ വ്യക്തി ജീവിതം...