കോണ്‍ഗ്രസുമായി സഖ്യമില്ല ; തെലങ്കാനയില്‍ 17 സീറ്റില്‍ സിപിഎം ഒറ്റക്ക് മത്സരിക്കും

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യമില്ല. തെലങ്കാനയില്‍ കോണ്‍ഗ്രസുമായി സഖ്യം ചേരാതെ ഒറ്റക്ക് മത്സരിക്കാനാണ് സിപിഎമ്മിന്‍റെ തീരുമാനം. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഫലം കാണാത്തതിനെതുടര്‍ന്നാണ് ഒറ്റക്ക് മത്സരിക്കാന്‍ സിപിഎം തീരുമാനിച്ചത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെതിരെയും സിപിഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. തെലങ്കാനയില്‍ 17 സീറ്റിലായിരിക്കും സിപിഎം മത്സരിക്കുക. നേരത്തെ ഇടത് പാർട്ടികൾക്കായി നാല് സീറ്റ് മാറ്റി വയ്ക്കാൻ ആണ് കോൺഗ്രസ് തീരുമാനിച്ചിരുന്നത്.

ഇക്കാര്യത്തില്‍ നടത്തിയ ചര്‍ച്ചകളില്‍ കൂടുതല്‍ സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലെത്തിയിരുന്നില്ല. ചര്‍ച്ചകള്‍ എങ്ങുമെത്താതായതോടെ മത്സരിക്കുന്ന 17 നിയമസഭ മണ്ഡലങ്ങളുടെ പട്ടിക സിപിഎം പുറത്തിറക്കുകയായിരുന്നു. ഭദ്രാചലം, അശ്വാര്‍പേട്ട്, പാലേരു, മദിര, വൈറ, ഖാമാമം, സാതുപള്ളി, മിരിയാലഗുഡം, നാല്‍ഗൊണ്ട, നകിരെകല്‍, ഭുവനഗിരി, ഹസുര്‍നഗര്‍, കൊടാട്, ഇബ്രാഹിംപട്ടണം, പടന്‍ചേരു, മുഷീറബാദ് എന്നീ 17 ഇടങ്ങളിലായിരിക്കും സിപിഎം മത്സരിക്കുക. തെലങ്കാനയില്‍ സീറ്റ് ധാരണക്കായി കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും തമ്മില്‍ നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സിപിഎം ആവശ്യപ്പെട്ട പാലേരു സീറ്റ് നല്‍കാനാകില്ലെന്ന കോണ്‍ഗ്രസ് നിലപാട് ധാരണ വൈകിപ്പിക്കുന്നതിന് കാരണമായിരുന്നു.

പാലേരുവിന് പകരം മിരിയാലഗുഡം, വൈറ സീറ്റുകള്‍ സിപിഎമ്മിന് നല്‍കാമെന്നായിരുന്നു കോണ്‍ഗ്രസ് അറിയിച്ചത്. ശക്തികേന്ദ്രമായ പാലേരുവില്‍ സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രത്തെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം. സീറ്റ് ധാരണ സംബന്ധിച്ച പലതവണയായി യോഗം ചേര്‍ന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ അന്തിമധാരണയിലെത്തിയില്ല. കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് ഇനിയും തീരുമാനം വൈകിയാല്‍ ഒറ്റക്ക് മത്സരിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. സീറ്റ് ചര്‍ച്ച സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിനായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ ഒറ്റക്ക് മത്സരിക്കുമെന്ന് സിപിഎം പ്രഖ്യാപിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...