സന്ധ്യകഴിഞ്ഞാല്‍ ബസില്ല : അരുവിക്കല്‍ക്കാര്‍ക്ക് കാല്‍നട ആശ്രയം

For full experience, Download our mobile application:
Get it on Google Play

റാന്നി : നല്ല റോഡുണ്ട്. പകല്‍ മുഴുവന്‍ ബസുമുണ്ട്. സന്ധ്യകഴിഞ്ഞാല്‍ പിന്നെ കാല്‍നടയാണ് വിധി. റാന്നി മേനാംതോട്ടം, ഉന്നത്താനി, അരുവിക്കല്‍ പ്രദേശങ്ങളിലെ താമസക്കാരുടെ അവസ്ഥയാണിത്. എവിടെങ്കിലും യാത്ര പോയി തിരികെ വരാന്‍ വൈകിയാല്‍ ഓട്ടോറിക്ഷയാണ് ആശ്രയം. പണമില്ലെങ്കില്‍ കാല്‍നടയും. മല്ലപ്പള്ളിക്കും വൃന്ദാവനം വഴി തിരുവല്ലക്കും പോകുന്ന സ്വകാര്യ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സന്ധ്യകഴിഞ്ഞാല്‍ പിന്നെ ഈറൂട്ടില്‍ വരില്ല. റാന്നിയിൽ നിന്നും മേനാതോട്ടം അരുവിക്കൽ വഴി വൃന്ദാവനത്തിനുള്ള അവസാനത്തെ ബസ് വൈകിട്ട് 5.50 നാണ്.  ഇതു കഴിഞ്ഞാൽ പിന്നെ ജനങ്ങൾ നടക്കുകയോ ഓട്ടോ വിളിക്കുകയോ ആണ് ചെയ്യുന്നത്.

കോവിഡിന് മുമ്പ് വരെ മല്ലപ്പള്ളി ഡിപ്പോയുടെ ഒരു കെ.എസ്‌.ആര്‍.ടി.സി ബസ് 6.40 ന് റാന്നിയിൽ നിന്നും ഇതുവഴി സർവീസ് നടത്തിയിരുന്നു. കൂടാതെ കെ.എസ്.ആര്‍.ടി.സിയുടെ തിരുവല്ല ഡിപ്പോയുടെ ഒരു ബസ് വൈകിട്ട് 7.50 ന് ഈ റൂട്ടിൽ തിരുവല്ലക്കും സർവീസ് നടത്തിയിരുന്നു. ഇതെല്ലാം നിലച്ചതാണ് ഇവിടുത്തുകാര്‍ക്ക് വിനയായത്. മുടങ്ങിക്കിടക്കുന്ന പഴയ സർവീസുകള്‍ കെ.എസ്.ആര്‍.ടി.സി ആരംഭിച്ചാല്‍ നാട്ടുകാരുടെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും. അധികൃതര്‍ക്ക് നിവേദനങ്ങളും പരാതികളും അയച്ച് മടുത്ത നാട്ടുകാര്‍ ജനപ്രതിനിധികളുടെ സഹായം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനടക്കം പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് : വിജിലൻസ് എസ്പി ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും

0
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം പ്രതിയായ എസ്എൻഡിപി...

മോദിക്ക് ഇപ്പോള്‍ ഉറക്കമില്ലാ രാത്രികള്‍ ; വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്നതല്ല രാജ്യത്തിന്റെ വിദേശനയം :...

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇപ്പോള്‍ രാത്രി ഉറക്കമില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ...

സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർക്ക് ; സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം....

ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍...